എസ്ബിഐ ആറുലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു..!

14805എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ എല്ലാവര്‍ക്കും മൊബൈലില്‍ മെസേജുകള്‍ അയച്ചിരുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതെസമയം മുന്നറിയിപ്പ് ലഭിക്കാതെയാണ് പെട്ടെന്ന് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതെന്ന് ഇടപാടുകാര്‍ ആരോപിക്കുന്നു. ഇതോടെ പണമെടുക്കാന്‍ എടിഎമ്മിലെത്തിയ പലരും നിരാശരായിട്ടാണ് മടങ്ങുന്നത്. കാര്‍ഡുകള്‍ ബ്ലോക്കായവര്‍ എത്രയും പെട്ടെന്ന് ബാങ്കുകളില്‍ എത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണം. പുതിയതായി ചിപ്പ് കാര്‍ഡുകളായിരിക്കും നല്‍കുന്നതെന്നും നിലവിലുളള പിന്‍ നമ്പരുകള്‍ എല്ലാവരും മാറ്റാനും എസ്ബിഐ ഉള്‍പ്പെടെയുളള ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.  കേരളത്തിനകത്തും വിദേശത്തും ഉപയോഗിച്ചിരുന്ന എടിഎം കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. അമേരിക്ക, ചൈന എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബാങ്കുകളുടെ അടിയന്തര നടപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*