റിസര്‍വ് ബാങ്കിന്‍റെ വായ്പനയം നാളെ…..!

aaeaaqaaaaaaaak-aaaajdm2owvlnjmylti1zdatngq4os04zthkltuxowfkmja3zmiymaറിസര്‍വ് ബാങ്കിന്‍റെ  ദ്വൈമാസ വായ്പനയ അവലോകനയോഗം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.  പുതുതായി രൂപം നല്‍കിയ ധനനയ സമിതി(എം.പി.സി.) അംഗീകരിച്ച നയം ചൊവ്വാഴ്ചയാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രഖ്യാപിക്കുക. സമിതിയുടെ തീരുമാനം ഒക്ടോബര്‍ നാലിന് 2.30ന് ആര്‍ബിഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അതിനുശേഷം മാധ്യമങ്ങളെ കാണുമോയെന്നകാര്യത്തില്‍ വ്യക്തതയില്ല. സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ രഘുറാംരാജന്‍ സ്വീകരിച്ച നിലപാടു തന്നെയാവും പുതിയ ധനനയത്തിലും നിഴലിക്കുകയെന്നാണ് കരുതുന്നത്. ആഗസ്തിലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് വ്യവസായ ലോകത്തിന്‍റെ  പ്രതീക്ഷ. പലിശനിരക്ക് കുറയ്ക്കാന്‍ വ്യവസായ മേഖലയുടെ സമ്മര്‍ദമുണ്ടെങ്കിലും മുന്‍ നയപ്രഖ്യാപനങ്ങളിലൊന്നിലും റിസര്‍വ്ബാങ്ക് അതിനു തയ്യാറായിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതാണ് പ്രധാനം എന്ന നിലപാടായിരുന്നു മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റേത്.  രഘുറാംരാജന്‍റെ  പിന്‍ഗാമിയായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. ഇതിനുമുമ്ബ് വായ്പനയം രൂപപ്പെടുത്തുന്നത് ഗവര്‍ണര്‍ നേരിട്ടായിരുന്നു. എന്നാല്‍, ഗവര്‍ണര്‍കൂടി അംഗമായ ആറംഗ ധനനയ സമിതിയാണ് ഇനിയുള്ള നയത്തിനു രൂപം നല്‍കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*