റെമോ =പ്രണയം; പ്രണയയിക്കുന്നവര്‍ക്കായ്‌ റെമോ എത്തി, വമ്പന്‍ ഹിറ്റിലേക്ക്….!!

remo-movie-images15

 

 

ഒരു നല്ല പ്രണയകഥ കാണാന്‍ താല്‍പ്പര്യപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം റെമോയ്ക്ക്. പെണ്‍വേഷം കെട്ടേണ്ടിവരുന്ന നായകന്മാരുടെ കഥ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. അവ്വൈ ഷണ്‍മുഖിയില്‍ കമല്‍ഹാസനും യന്തിരനില്‍ രജിനീകാന്തും മായാമോഹിനിയില്‍ ദിലീപുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ആ നിരയിലേക്ക് ഒന്നുകൂടി. അതാണ് ശിവകാര്‍ത്തികേയന്‍റെ റെമോ. അടിമുടി പ്രണയം പുരട്ടിയാണ് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍ ‘റെമോ’ തയ്യാറാക്കിയിരിക്കുന്നത്. ജോലിയും കൂലിയുമില്ലാതെ നടക്കുന്ന പ്രണയ നായകനെന്ന സ്ഥിരം തമിഴ് മാതൃകയിലാണ് ശിവകാര്‍ത്തികേയന്‍റെ ശിവ എന്ന സിനിമാമോഹിയായ ചെറുപ്പക്കാരനെ സംവിധായകന്‍ വാര്‍ത്തെടുത്തിരിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ അനുഭവപ്പെടുന്ന ഈ ക്ലീഷേ പിന്നീടങ്ങോട്ട് തന്‍റെ സംവിധാന മികവിനാല്‍ ഭാഗ്യരാജ് കണ്ണന്‍ മറികടക്കുന്നുണ്ട്.  ശിവ എന്ന റെമോ ആയി സ്ക്രീനില്‍ നിറഞ്ഞാടുകയാണ് ശിവ കാര്‍ത്തികേയന്‍. remo-movie-latest-stills-1-324x160റെമോ എന്ന ടൈറ്റിലിന് പിന്നില്‍ ഒരു സസ്പെന്‍സും സംവിധായകന്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അല്‍പ്പം സ്ത്രൈണത വേണ്ടുന്ന കഥാപാത്രത്തെ ശിവ നന്നാക്കിയിട്ടുണ്ട്. മിമിക്രിയിലുള്ള അദ്ദേഹത്തിന്റെ പശ്ചാത്തലം അതിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. കാവ്യ എന്ന ശിവയുടെ കാമുകീ വേഷം കീര്‍ത്തി ഭംഗിയാക്കിയിട്ടുണ്ട്. നാന്‍ കടവുള്‍ രാജേന്ദ്രന്‍, യോഗി ബാബു, സതീഷ് എന്നിവര്‍ക്കാണ് ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയോഗമെങ്കിലും രംഗങ്ങള്‍ കുറവായിരുന്നു. ചെറുതെങ്കിലും സുസു സുധീ വാത്മീകം, ഊഴം ഫെയിം ആന്‍സണ്‍ കിട്ടിയ അവസരം മുതലാക്കി. മകനെ പിന്തുണയ്ക്കുന്ന ടിപ്പിക്കല്‍ തമിഴ് അമ്മയായാണ് ശരണ്യാ പൊന്‍വര്‍ണനെത്തിയത്. സംവിധായകന്‍ കെ.എസ്.രവികുമാര്‍ അദ്ദേഹമായിത്തന്നെയാണ് ചിത്രത്തിലെത്തുന്നത്.remo-2 പ്രഗല്‍ഭര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം സിനിമയിലുടനീളം കാണാനുണ്ട്. പി.സി ശ്രീറാമിന്‍റെ ക്യാമറയും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും റെമോയ്ക്ക് മുതല്‍ക്കൂട്ടാണ്. പ്രണയരംഗങ്ങള്‍ക്ക് മിഴിവേകുന്നതില്‍ ശ്രീറാമിന്‍റെ ക്യാമറ വഹിച്ചിരിക്കുന്ന പങ്ക് വലുതാണ്. തന്‍റെ മുന്‍ചിത്രങ്ങളിലേതിനേക്കാള്‍ മികവുള്ളവയാണ് അനിരുദ്ധിന്‍റെ ഗാനങ്ങള്‍. പൂര്‍ണമായും യുവാക്കളെയാണ് റെമോ ലക്ഷ്യമിടുന്നത്. ഇവര്‍ക്കായി ചിത്രത്തിന്‍റെ പല ഭാഗങ്ങളിലും പഞ്ച് ഡയലോഗുകള്‍ സംവിധായകന്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്.  ഊഹിക്കാവുന്ന ക്ലൈമാക്സാണെങ്കിലും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് വ്യത്യസ്തം. അവ്വൈ ഷണ്‍മുഖിയുടേയോ മായാമോഹിനിയുടേയോ പാറ്റേണ്‍ പിന്തുടരാതെ ഏവരും കണ്ട് പരിചയിച്ചിട്ടുള്ള ഒരു പ്രണയകഥയെ സത്യസന്ധമായും വിശ്വാസയോഗ്യമായും അവതരിപ്പിക്കാന്‍ ശിവ കാര്‍ത്തികേയനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്റും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*