ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചു!!!

clientele_2013111326_rbi_0 പ്രതീക്ഷ അര്‍പ്പിച്ചതുപോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിപോ നിരക്ക് ഇതോടെ 6.25 ശതമാനമായി. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്‍റെ  നിരക്കായ കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല-നാല് ശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ശരാശരിയിലേറെ മഴ ലഭിക്കുമെന്നതിലാണ് പ്രതീക്ഷ. തുടര്‍ച്ചയായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ നല്ല മഴയ ലഭിക്കുന്നത് കാര്‍ഷിക വളര്‍ച്ചയുടെയും ഉത്പാദനത്തിന്‍റെയും മേഖലയില്‍ നല്ല പ്രതികരണം സൃഷ്ടിക്കുമെന്ന് ആര്‍ബിഐ കരുതുന്നു. 2017-ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. തത്കാലം അതിന് ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്. എന്നാല്‍, മൊത്തം ആഭ്യന്തര ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കാകുമെന്ന് നാണ്യനയ പഠനം കരുതുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നിരക്ക് ചെറുതായെങ്കിലും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*