ഏ ദില്‍ ഹെ മുഷ്കിലും റയീസും പ്രദര്‍ശിപ്പിക്കില്ല; തിയ്യറ്റര്‍ ഉടമകള്‍.!

raiz

 

 

 

കരണ്‍ ജോഹര്‍ ഒരുക്കുന്ന ഏ ദില്‍ഹെ മുഷ്കിലും ഷാരൂഖ് ഖാന്റെ റയീസും പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ ഉടമകള്‍. ഒക്ടോബര്‍ 14 ന് നടന്ന യോഗത്തിലാണ് പാകിസ്താന്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഗുജറാത്ത്, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ തിയ്യറ്റര്‍ ഉടമകളാണ് തീരുമാനത്തില്‍ എത്തുന്നത്. പാക് നടന്‍ ഫവദ് ഖാന്‍ ഏ ദില്‍ഹെ മുഷ്കിലില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പാക് നടി മാഹിറാ ഖാനാണ് റയീസിലെ നായിക. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാകിസ്താന്‍ ബന്ധം കൂടുതല്‍ മോശമായിരിക്കുന്ന സാഹചര്യത്തില്‍ പാക് സിനിമാ താരങ്ങള്‍ ഇന്ത്യവിട്ടുപോകണമെന്നും ഇവരെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.sharu

 

 

 

 

 

ഇന്ത്യ-പാക് പ്രശ്നം മയപ്പെടാതെ പാക് താരങ്ങളെ ഇനി ബോളിവുഡില്‍ അഭിനയിപ്പിക്കില്ലെന്ന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചില സിനിമകളുടെ ചിത്രീകരണം മുന്‍പേ പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ അവ റിലീസ് ചെയ്യുന്നത് തടസപ്പെടുത്തരുതെന്ന് ഐഎംപിപിഎ രാഷ്ട്രീയ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്ബത്തിക നേട്ടത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും രാജ്യത്തിന്‍റെ പൊതു വികാരത്തോടൊപ്പം നില്‍ക്കുകയാണെന്നുമുള്ള തിയ്യറ്റര്‍ ഉടമകളുടെ നിലപാട് ഈ രണ്ട് ചിത്രങ്ങള്‍ക്കും കനത്ത പ്രഹരമായിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*