വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ അറിഞ്ഞിട്ടില്ല: മുഖ്യമന്ത്രി!

screenshot_4വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തന്‍റെ പരിഗണനയില്‍ വന്നിട്ടില്ല, വരേണ്ട വിഷയവുമല്ല. അതു വകുപ്പുമന്ത്രി മാത്രം അറിഞ്ഞാല്‍ മതി. വിജിലന്‍സ് ഡയറക്ടര്‍ തന്നെ രഹസ്യമായി വന്നു കണ്ടിട്ടില്ല. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാം. ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫിന്‍റെ സമീപനമല്ല എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂജാ അവധിക്കായി പിരിഞ്ഞ നിയമസഭ ഇന്നാണ് പുനരാരംഭിച്ചത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ രണ്ടാം നിരയിലാണ് ഇരുന്നത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപമായിരുന്നു ജയരാജന്‍റെ സ്ഥാനം. ഇപ്പോള്‍ എ.കെ.ബാലനാണ് ആ ഇരിപ്പിടത്തില്‍ ഇരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*