പച്ചില പെട്രോളിന്‍റെ ഉപജ്ഞതാവിന് മൂന്നു വര്‍ഷം കഠിന തടവ്!

 

raman

 

 

 

 

 

 

 

പച്ചില പെട്രോളിന്‍റെ ഉപജ്ഞതാവിന് മൂന്നു വര്‍ഷം തടവും പിഴയും. ചെന്നൈ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപാളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് പിള്ളയ്ക്ക് ശിക്ഷ വിധിച്ചത്. പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കാമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന രാമര്‍ പിള്ളയ്ക്കാണ് മൂന്ന് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. രാമര്‍ പിള്ള അടക്കം അഞ്ച് പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആര്‍. വേണുദേവി, എസ്.ചിന്നസ്വാമി, ആര്‍ രാജശേഖരന്‍, എസ്.കെ ഭരത് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച്‌ കബളിപ്പിച്ചുവെന്ന കേസിലാണ് രാമര്‍ പിള്ളയെ ശിക്ഷിച്ചത്. സി.ബി.ഐ ആണ് കേസ് അന്വേഷിച്ചത്.

petrol

 

 

 

 

 

രണ്ട് പതിറ്റാണ്ട് മുന്‍പാണ് പച്ചില പെട്രോള്‍ എന്ന ആശയവുമായി രാമര്‍ രംഗത്ത് വന്നത്. പച്ചില പെട്രോളിന്‍റെ പേരില്‍ രാമര്‍ പിള്ളയും കൂട്ടാളികളും 2.27 കോടി രൂപ തട്ടിയെടുത്തതായും കേസുണ്ട്.ചില പ്രത്യേക പച്ചിലകള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തിളപ്പിക്കുമ്ബോള്‍ പെട്രോളിന്‍റെ  ഗുണമുള്ള ദ്രാവകം ഉല്‍പ്പാദിപ്പിക്കാമെന്നായിരുന്നു രാമറിന്‍റെ  അവകാശവാദം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*