പാക്കിസ്ഥാനെതിരെ ‘ജലയുദ്ധ’ത്തിന് അഫ്ഗാനിസ്ഥാന്‍; പിന്തുണയുമായ്‌ ഇന്ത്യ…!

 

water

 

 

 

 

 

 

സിന്ധു നദി വിഷയം ഉയര്‍ത്തി പാക്കിസ്ഥാനെ നയതന്ത്ര സമ്മര്‍ദ്ദത്തിലാക്കുന്ന ഇന്ത്യന്‍ നടപടിക്കു സമാന നിലപാടുമായി അഫ്ഗാനിസ്ഥാനും. രാജ്യത്തിന്‍റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായി കരാറുണ്ട്. എന്നാല്‍ ഈ നദികളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനുമായി ഒരു കരാറുമില്ല. ഈ സാഹചര്യത്തിലാണു നദികളിലെ ജലം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ അഫ്ഗാനിസ്ഥാന്‍ ആലോചിക്കുന്നത്. ഇതിന് ഇന്ത്യയുടെ പിന്തുണയുമുണ്ട്. ചെനാബ് നദിയില്‍ നടപ്പാക്കിയ പദ്ധതിപോലെ കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലും നടപ്പാക്കുന്ന കാര്യത്തെക്കുറിച്ച്‌ ഇരുരാജ്യങ്ങളും വിശദമായി വിശകലനം ചെയ്യുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍നിന്ന് ഉദ്ഭവിച്ച്‌ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയുമായി കാബൂള്‍ നദിക്ക് ഒട്ടേറെ സമാനതകളുണ്ട്. വൈദ്യുതി ഉല്‍പ്പാദനവും ജലസേചനവുമാണ് അഫ്ഗാനിസ്ഥാന്‍ ഇതുവഴി ലക്ഷ്യമിടുന്നത്.water2

 

 

 

 

 

ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ചെനാബ് നദിയിലെ പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയത്. നേരത്തേ, സിന്ധു നദീജല കരാര്‍ ഉയര്‍ത്തി പാക്കിസ്ഥാന്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഈ പദ്ധതി മരവിപ്പിച്ചിരിക്കുകയായിരുന്നു. ശക്തമായ ഭീകരാക്രമണ ഭീഷണിയിലും അഫ്ഗാനിസ്ഥാനിലെ സല്‍മ അണക്കെട്ട് പദ്ധതി ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ മറ്റു നദികളിലെ പദ്ധതികളെക്കുറിച്ചും ഇന്ത്യയുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*