Breaking News

പ്രകോപനം നിര്‍ത്താതെ പാക്കിസ്ഥാന്‍; ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം..!

indiatv759ae1_army-encounterനിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു. ജമ്മു മേഖലയിലെ രജൗരി ജില്ലയിലാണ് ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ തിങ്കളാഴ്ച രാത്രി 8.30 ന് തുടങ്ങിയ ആക്രമണം പുലര്‍ച്ചെ 1.30 വരെ നീണ്ടു നിന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.  രജൗറിയിലെ നൗഷീറ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. 82 എംഎം മോര്‍ട്ടര്‍ ഷെല്ലുകളും കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈനികര്‍ പ്രത്യാക്രമണം നടത്തി. ഞായറാഴ്ച ഇതേ മേഖലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പാക്ക് ഭീകര ഇടത്താവളങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം 25 തവണയിലേറെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. പൂഞ്ച് ജില്ലയില്‍ നാലു ജവാന്‍മാര്‍ക്കും അ‍ഞ്ചു ഗ്രാമീണര്‍ക്കും പരുക്കേറ്റിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്‍പതു പാക്ക് പട്ടാളക്കാര്‍ക്കും പരുക്കേറ്റിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*