പാക്കധീന കശ്മീരില്‍ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ വന്‍ പ്രതിഷേധം!!

kotliപാക്കധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം. ക്യാമ്പുകള്‍ക്കെതിരെ പാക്കധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മുസാഫറാബാദ്, കോട്ട്ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. ഇന്ത്യക്കെതിരെയുള്ള നിഴല്‍യുദ്ധത്തിന് പാക് ചാര സംഘടനയായ ഐഎസ്‌ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. താലിബാന്‍റെ  ഭീകര ക്യാമ്പുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി. പാക്കധീന കശ്മീരികളാണ് ഇത്തരം തീവ്രവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*