മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുത്; പ്രധാനമന്ത്രി.

modi1

 

 

 

 

 

 

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് മുത്തലാഖ് സംബന്ധിച്ച വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ഇത് രാജ്യത്തിന്‍റെ വികസനത്തെ സംബന്ധിക്കുന്ന വിഷയമാണെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്താനുള്ള ശരിയായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നതിനെതിരെ പ്രധാനമന്ത്രി വിമര്‍ശമുന്നയിച്ചു. ചില പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാനത്തെ കര്‍ഷകരെ സമാജ്വാദി പാര്‍ട്ടിയും (എസ്.പി.) ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി.) മാറി മാറി കൊള്ളയടിക്കുകയാണെന്നും മോദി പ്രസംഗത്തില്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ സമ്മാനിച്ചിട്ടുണ്ട്. എന്റെ പാര്‍ലമെന്റ് അംഗത്വവും ഇവിടെ നിന്നാണ്. ഇവിടെനിന്ന് മുമ്ബ് പ്രധാനമന്ത്രിയായിരുന്നവര്‍ ചെയ്തയത്രയും ഒറ്റയ്ക്ക് ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം -പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*