മോഹന്‍ലാലിനെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്…!

mohanlal-wikiആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തവര് പുറപ്പെടുവിച്ചത്. മുന്മന്ത്രി തിരുവഞ്ചൂരിനെതിരെയും കൊമ്പ് കൈമാറിയവര്‍ക്ക് എതിരെയും കേസ് എടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിനു പുറമേ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് സര്‍ക്കാരുമടക്കം 12 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്‍റെ വീട്ടില്‍ ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി. ഇതു ചോദ്യംചെയ്താണു ഹര്‍ജി. ലാലിനെതിരേ കേസെടുത്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കിയെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമെന്ന് അറിയാതെയാണ് ആനക്കൊമ്പ് കെവശം വച്ചതെന്ന വാദം യുക്തിക്കു നിരക്കാത്തതാണെന്നും വാദമുയര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്‍റെ രേഖകള്‍ വാദിഭാഗം നേരത്തേ ഹാജരാക്കിയിരുന്നു. 2012 ജൂണില്‍ മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്ന വിശദീകരണം നിലനില്‍ക്കില്ലെന്നും വനനിയമപ്രകാരം ഇതും നിയമലംഘനമാണെന്നു വാദിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്‍റെ ചുമതലയില്‍ മോഹന്‍ലാലിന്‍റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. വാദിഭാഗത്തിനുവേണ്ടി അഡ്വ. ലാലു മാത്യുവാണ് ഹാജരാകുന്നത്. മുന്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് ഇക്കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്. ആനക്കൊമ്ബ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് തിരുവഞ്ചൂരിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അടക്കം 12 പേര്‍ പ്രതിപട്ടികയിലുള്ളതും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*