‘ത്രില്ലടിച്ച് മിയ’; കാരണം മെഗാസ്റ്റാറിനോപ്പം….!

miya-mammootyഫെയ്സ്ബുക്കില്‍ ഏറ്റവുമധികം ലൈക്സുള്ള മലയാളിതാരം കൂടിയായ മിയ  സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു ആഗ്രഹം കൂടി നടിക്ക് സഫലമാകുന്നു. മിയ ഇനി അഭിനയിക്കുക മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്. ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം മിയ അഭിനയിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം നേരത്തെ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മിയ അഭിനയിച്ചിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദറില്‍ ഒരു ഡോക്ടറായിട്ടാണ് മിയ അഭിനയിക്കുന്നത്. നേരത്തെ പൃഥ്വിരാജിന്‍റെ  അനാര്‍ക്കലി എന്ന ചിത്രത്തിലും മിയയ്ക്കു ഡോക്ടറുടെ വേഷമായിരുന്നു. മമ്മൂട്ടിയും സ്നേഹയും അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ രക്ഷിക്കുന്ന വേഷമാണ് മിയയുടേത്. ഒരു ത്രില്ലര്‍ ചിത്രമായതിനാല്‍ കഥാപാത്രത്തെ കുറച്ച്‌ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്ന് മിയ പറയുന്നു. മമ്മൂക്കയെ ഇതിന് മുമ്പ് നേരില്‍ കണ്ടുപരിചയപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നതിന്‍റെ  ത്രില്ലിലാണ് താനെന്ന് മിയ പറഞ്ഞു. ‘മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതു തന്നെ വലിയൊരു കാര്യമാണ്. ഇവരുടെ ഈ കാലഘട്ടത്തില്‍ ഇവര്‍ക്കൊപ്പം അഭിനയിക്കുക ഒരു അനുഗ്രഹമായി കാണുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് വയസ്സായി ഇരിക്കുമ്ബോള്‍ ഇതൊക്കെയാകും മധുരകരമായ ഓര്‍മകള്‍’. മിയ പറഞ്ഞു. ആരാധക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. തമിഴ് താരം ആര്യയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്നേഹ, മാളവിക മോഹനന്‍ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*