കണ്ടെത്തിയത് എംച്ച്‌ 370 വിമാന അവശിഷ്ടങ്ങളെന്ന് അധികൃതര്‍ സ്ഥിതികരിച്ചു…!

 

 

 

mh370

 

 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് ഓസ്ട്രേലിയ, മലേഷ്യ അധികൃതര്‍. മെയ് മാസത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ചിറക് ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഗതാഗത സുരക്ഷ വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് കാണാതായ വിമാനത്തിന്റേത് തന്നെയാണെന്ന് തെളിഞ്ഞത്. 2014 മാര്‍ച്ച്‌ എട്ടിനാണ് മലേഷ്യയിലെ കൊലാലംപൂരില്‍ നിന്ന് 239 യാത്രക്കാരും ജീവനക്കാരുമായി ചൈനയിലെ ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എം.എച്ച്‌ 370 എന്ന മലേഷ്യന്‍ വിമാനമാണ് കാണാതായത്. malaysia-airlines-boeing-777-200-640x353പറന്നുയര്‍ന്നതിന് ശേഷം ഒരു മണിക്കൂറിനകം വിമാനമായുമുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചരിത്രം കണ്ടതില്‍ വച്ച്‌ ഏറ്റവും വ്യാപകമായ തിരച്ചിലായിരുന്നു വിമാനത്തിനായ നടന്നിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*