മംഗളൂരുവില്‍ മീന്‍ കഴിച്ച്‌ 200 പേര്‍ ആശുപത്രിയില്‍…!!

bad-fish

 

മംഗളൂരുവില്‍ വിഷമീന്‍ കഴിച്ച്‌ 200 പേര്‍ ആശുപത്രിയില്‍. രണ്ടുപേരുടെ നില ഗുരുതരം. കെമ്പേരി (റെഡ് സ്നാപ്പര്‍), തോണ്ടി (പഫര്‍) എന്നീ ഇനത്തില്‍പ്പെട്ട മീനുകളുടെ തല കഴിച്ചവരാണ് ആശുപത്രിയിലായത്. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. പ്രാഥമിക ചികിത്സനല്‍കിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. ശരീരത്തില്‍ വിഷമുള്ള മീനാണ് തോണ്ടിയെന്ന് ഫിഷറീസ് കോളജ് ഡീന്‍ ഡോ. വേണുഗോപാല്‍ വിശദീകരിച്ചു. ചിലയിനങ്ങളില്‍ മാംസത്തിലും ചിലവയില്‍ തലയുള്‍പ്പെടെ ശരീരഭാഗങ്ങളിലും വിഷാംശമുണ്ട്. കെമ്പേരിയുടെ തലയിലാണ് വിഷം. അന്താരാഷ്ട്രവിപണിയില്‍ ഏറെ പ്രിയമുള്ള മീനാണ് കെമ്പേരി. മംഗളൂരുവില്‍നിന്ന് പ്രതിദിനം 30 മുതല്‍ 40 ടണ്‍ വരെ സംസ്കരിച്ച തോണ്ടി കയറ്റുമതിചെയ്യുന്നുണ്ട്. വിഷമുള്ള ഭാഗങ്ങള്‍ നീക്കംചെയ്താണ് സംസ്കരണം. ദക്ഷിണാഫ്രിക്കയില്‍നിന്ന് കൊച്ചിവഴി ഇറക്കുമതിചെയ്തതാണ് മീനെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) മംഗളൂരു മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു.sockeye_columnaris_lesions_in_gills_t720 മംഗലാപുരത്തെ കൊനാജിയിലുള്ള ഫാക്ടറിയില്‍ സംസ്കരിച്ചശേഷം ബാക്കിവന്ന തലകള്‍ പ്രാദേശിക കച്ചവടക്കാര്‍ വാങ്ങി വില്‍ക്കുകയായിരുന്നു. ഇറക്കുമതിചെയ്യുന്ന മീന്‍ സംസ്കരിച്ച്‌ കയറ്റിയയയ്ക്കുന്നതാണ് കമ്പനി.  മംഗലാപുരം, ഉഡുപ്പി മേഖലയിലുള്ളവരാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സതേടിയത്. ‘സിഗോറ്റേറിയ’ എന്ന അസുഖമാണ് ഇവര്‍ക്ക് ബാധിച്ചതെന്ന് മംഗളൂരു താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫാക്ടറിയിലെ ജീവനക്കാരും ചികിത്സതേടിയവരിലുണ്ട്. കടലിലെ പവിഴപ്പുറ്റുകളോടുചേര്‍ന്ന് വളരുന്ന വിഷമുള്ള സൂക്ഷ്മസസ്യങ്ങളില്‍ (ആല്‍ഗകള്‍)നിന്നാണ് വിഷാംശം മീനുകളിലെത്തുന്നത്. സൂക്ഷ്മസസ്യങ്ങളെ ആഹാരമാക്കുന്ന ചെറുമീനുകളെ കഴിക്കുന്നതിലൂടെയാണിതെന്ന് ഫിഷ് ടോക്സിക്കോളജിസ്റ്റ് ഡോ. ഇന്ദ്രാണി കരുണസാഗര്‍ പറഞ്ഞു. ഇവയുടെ തല, കരള്‍, കുടല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് വിഷം കേന്ദ്രീകരിക്കുക. ഫാക്ടറിയുടെ ഇടപാടുകള്‍ക്കുപുറമേ ഈ മീന്‍ കൊച്ചിയില്‍ എത്തിച്ചവരെയും അത് കൊണ്ടുവന്ന കപ്പലിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവിടെനിന്ന് മീന്‍തലകള്‍ വാങ്ങിയ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*