കേരളക്കരയെ പുലി പിടിച്ചു…! നൂറുകോടിയിലേയ്ക്ക് മലയാളത്തിന്‍റെ ആദ്യസിനിമ.

pulimuruganliveupdates-06-1475751816

 

 

മലയാള സിനിമയെ പുലി പിടിച്ചുവെന്നാണ് ആദ്യം ദിവസ കലക്ഷന്‍ വ്യക്തമാക്കുന്നത്. വീട്ടമ്മമാര്‍കൂടി സഹായിച്ചാല്‍ പുലിമുരുകന്‍ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് ചിത്രം. ആദ്യ മൂന്നാഴ്ചയിലെ കലക്ഷനില്‍ത്തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ മുരുകന്‍ പുലിയോടൊപ്പം മറി കടക്കുമെന്നാണ് സൂചന. ആദ്യ മൂന്നോ നാലോ ദിവസം 331 തിയറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 250 തിയറ്ററുകളെങ്കിലും രണ്ടാം ആഴ്ചവരെ തുടരും. 200 തിയറ്റര്‍വരെ മൂന്നാം ആഴ്ചയും തുടരാം. സാധാരണ ഒരു സിനിമ കളിക്കുന്നതിന്‍റെ ഇരട്ടി തിയറ്ററാണിത്. ഒരിടത്തും കലക്ഷനന്‍ ഡ്രോപ്പ് ഉണ്ടായിട്ടില്ല. സിനിമ പ്രശ്നമാണെങ്കില്‍ അതുണ്ടാകേണ്ട സമയമായി. പ്രത്യേകിച്ചും നാടു മുഴുവന്‍ റീലീസ് ചെയ്ത സാഹചര്യത്തില്‍ കബാലി പോലും ആദ്യ ദിവസത്തെ രാത്രി ഷോകളോടെ പുറകോട്ടാണെന്നു വ്യക്തമായിരുന്നു. d92bതിയറ്ററുകളിലെ ബുക്കിംങ് രീതി കണ്ടാണ് ഇതു വിലയിരുത്തുന്നത്. എന്നാല്‍ പുലിമുരുകന്‍ ആദ്യ ദിവസം പിന്നിടുമ്പോള്‍ അത്തരമൊരു തളര്‍ച്ച ഒരിടത്തുപോലും കാണിക്കുന്നില്ല. ഇത്രയേറെ തിയറ്ററുകളില്‍ ഒരു സിനിമ ഗ്രാഫ് ഉയര്‍ത്തി നിര്‍ത്തുന്നതു മലയാളത്തിലെ ആദ്യ സംഭവമായിരിക്കും. യുവാക്കള്‍ സിനിമ ഏറ്റെടുത്തു എന്നതു സത്യമാണ്. മോഹന്‍ലാല്‍ ഫാന്‍സുമാത്രം ഏറ്റെടുത്താന്‍ ഇതുപോലെ കലക്ഷന്‍ വരില്ല. ഫാന്‍സ് കത്തുന്ന തീയിലെ ഇന്ധനമാണ്. കത്തേണ്ടതു സിനിമതന്നെയാണ്. ദൃശ്യം ചെയ്തതു 80 കോടിയോളം രൂപയുടെ ബിസിനസ്സാണ്. എന്നു നിന്‍റെ മൊയ്തീന്‍ 70 കോടിയോളം രൂപയുടെ ബിസിനസ്സും ചെയ്തു കാണും.  ഇതിനു രണ്ടിനും പുറകിലുണ്ടായിരുന്നത് സ്ത്രീകളുടെ ശക്തിയാണ്. ഗ്രോസ് കലക്ഷന്‍ ഉയര്‍ത്തുന്നതു ഫാലിമി ക്രൗഡാണ്. പുലിമുരുകന്‍റെ ആദ്യ ഷോകള്‍ കണ്ട സ്ത്രീകള്‍ അതീവ സന്തോഷത്തോടെയാണ് തിരിച്ചു പോയത്. pulimurugan-malayalam-movie-stills-and-posterഅതുകൊണ്ടുതന്നെ സ്ത്രീകള്‍ പുലിയെപ്പേടിച്ചു വീട്ടിലിരിക്കാന്‍ ഇടയില്ല. ക്രിസ്മസ് വരെ വമ്പന്‍ പടങ്ങളൊന്നും റീലീസ് ചെയ്യാനിടയില്ല. നവംബറില്‍ മോഹന്‍ലാലിന്‍റെ പടമാണു ഇനി വരാനുള്ളത്. ഇതു തിയ്യതി മാറ്റുമോ എന്നു കണ്ടറിയണം. ഇതെല്ലാം കാണിക്കുന്നത് മലയാള സിനിമയെ പുലി പിടിച്ചു എന്നുതന്നെയാണ്. അതായത് 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്കു നീങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നു. അടുത്ത കാലത്തൊന്നും ആദ്യ ദിവസംതന്നെ ഇത്രയും ശക്തമായ കലക്ഷന്‍ മുന്നില്‍ കണ്ട സിനിമ ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ചിത്രം വ്യക്തമാകും. ലഭ്യമായ കണക്കുകളും റിപ്പോര്‍ട്ടുകളും ട്രെന്‍ഡുകളും കാണിക്കുന്നതു മോഹന്‍ലാല്‍ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് അംഗമാകും എന്നുതന്നെയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*