ഇലക്‌ട്രിക് കരുത്തുമായ് മഹീന്ദ്ര ഇ സുപ്രോ…..!

elactric

 

 

 

 

 

പാസഞ്ചര്‍ കാര്‍ഗോ വേരിയന്റുകളില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇലക്‌ട്രിക് വാന്‍ ‘ഇ സുപ്രോ’ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ ഇ സുപ്രോ മെട്രോ നഗരങ്ങളില്‍ മാത്രം പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. പാസഞ്ചര്‍ മോഡലിന് 8.75 ലക്ഷവും കാര്‍ഗോ പതിപ്പിന് 8.45 ലക്ഷവുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

മഹീന്ദ്രയുടെ സുപ്രോ മോഡലിന്‍റെ  അടിസ്ഥാനത്തിലാണ് ഇലക്‌ട്രിക് സുപ്രോയും നിര്‍മിച്ചിരിക്കുന്നത്. 25kW ഇലക്‌ട്രിക് മോട്ടോര്‍ 90 എന്‍.എം ടോര്‍ക്കാണ് നല്‍കുക. ഒറ്റ ചാര്‍ജില്‍ പാസഞ്ചര്‍ മോഡല്‍ പരമാവധി 112 കിലോ മീറ്റര്‍ ദൂരവും കാര്‍ഗോ 115 കിലോ മീറ്റര്‍ ദൂരവും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദ്ധാനം. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയാണ് വാഹനത്തിനുള്ളത്. 8 മണിക്കൂര്‍ 30 മിനിറ്റ് സമയത്തില്‍ ബാറ്ററി ഫുള്‍ ചാര്‍ജാകും.

ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ബാറ്ററി ചാര്‍ജ് തീരുകയാണെങ്കില്‍ റിവൈവ് മോഡ് ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ 7 കിലോ മീറ്റര്‍ ദൂരം അധികം ഓടാനുള്ള ചാര്‍ജ് ഇ സുപ്രയ്ക്ക് ലഭിക്കും. പാസഞ്ചര്‍ വാനില്‍ 8 പേര്‍ക്ക് യാത്ര ചെയ്യാനാകും. കാര്‍ഗോ വാനില്‍ പരമാവധി 600 കിലോഗ്രം ലോഡിങ് കപ്പാസിറ്റി. നിലവില്‍ മഹീന്ദ്ര ഇലക്‌ട്രിക്സിന്റെ e 20, ഇ വെരിറ്റോ എന്നി രണ്ട് ഇലക്‌ട്രിക് വാഹനങ്ങളാണ് നിരത്തിലുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*