Breaking News

ബിക്കിനി ധരിച്ച്‌ അഭിനയിക്കാനും തയ്യാറാണ്; ലക്ഷ്മി മേനോന്‍!

lakshmi-menon-photos-images-21057ചെറിയ റോളുകളാണെങ്കില്‍ പോലും അഭിനയ പ്രധാന്യമുള്ള വേഷമായിരിക്കണം എന്ന് ലക്ഷ്മി മേനോന് നിര്‍ബന്ധമുണ്ട്. പഠനം പോലും നിര്‍ത്തിവച്ചാണ് ലക്ഷ്മി അഭിനയിക്കുന്നത്. കാമ്പുള്ള വേഷങ്ങളേ ചെയ്യൂ. ഇന്ന വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തനിക്ക് നിബന്ധന ഇല്ല എന്നും ലക്ഷ്മി പറയുന്നു. ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും നീന്തല്‍ പഠിക്കുകയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യും എന്നും 19 കാരിയായ ലക്ഷ്മി മേനോന്‍ പറയുന്നു. നാടന്‍ വേഷങ്ങള്‍ മാത്രമേ തനിക്ക് ലഭിയ്ക്കുന്നുള്ളൂ എന്നും, അതില്‍ നിന്നും വ്യത്യസ്തമായ അല്പം ഗ്ലാമറസ്സായ മഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച റെക്ക എന്ന ചിത്രത്തിന്‍റെ  റിലീസിനായി കാത്തിരിയ്ക്കുകയാണ് ലക്ഷ്മി മേനോന്‍. അല്പം മോഡേണായ കഥാപാത്രമാണ് ഈ ചിത്രത്തില്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*