കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനല്ല

ak-sasindran-jpg-image-784-410കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്‌ആര്‍ടിസിക്കാണ് ശമ്പളം നല്‍കേണ്ട പൂര്‍ണ ഉത്തരവാദിത്തം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നതാണ് ശമ്പളം മുടങ്ങാന്‍ കാരണം. ജീവനക്കാരുടെ സമരം തെറ്റെന്നു പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോള്‍ സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ്  അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിയില്‍ ബുധനാഴ്ച ശമ്പളം നല്‍കുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എസ്ബിടിയില്‍നിന്ന് വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ച നടത്തുകയാണ്. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*