ക്ഷമയുള്ളവര്‍ക്ക് ക്ഷണവുമായ് എബ്രിഡ് ഷൈന്‍!!!

shainക്ഷമയുണ്ടോ നിങ്ങള്‍ക്ക് ? സാധാരണ ക്ഷമയല്ല.നല്ല ക്ഷമ.എങ്കില്‍ എന്‍റെ  പുതിയ ചിത്രമായ പൂമരത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാം.പറയുന്നത് സംവിധായകന്‍ എബ്രിഡ് ഷൈനാണ്.എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച കാളിദാസന്‍ നായകനായ ക്യാംപസ് ചിത്രത്തിലേക്ക് ചെറിയ വേഷങ്ങളിലേക്ക് പുതിയ മുഖങ്ങളെത്തേടുകയാണ് ഷൈന്‍. നല്ല ക്ഷമയും പ്രായം പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യോയുള്ളവരെയാണ് ഷൈന്‍ ക്ഷണിക്കുന്നത്. ” ക്ഷമ അഭിനയത്തില്‍ ഒരു വലിയ ഘടകമാണ്.നിങ്ങള്‍ക്ക് ചിലപ്പോള്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരും.പക്ഷെ അതില്‍ മുഷിച്ചില്‍ തോന്നേണ്ട കാര്യമില്ല. അങ്ങനെ മനസ്സുള്ളവരെയാണ് ഞാന്‍ തേടുന്നത്.അതുകൊണ്ടാണ് ക്ഷമയുള്ളവര്‍ മതിയെന്നു പറഞ്ഞത്.എന്റെ ഫോണ്‍ നമ്പറില്‍ നേരിട്ടു വിളിച്ച്‌ അഭിനയിക്കാനായി വരാം. 9947355966,8157841880 നമ്ബരുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുകയാണ് ”- ഷൈന്‍ പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവില്‍ ഓഡീഷനിലൂടെ ഷൈന്‍ തിരഞ്ഞെടുത്ത അരിസ്റ്റോ സുരേഷുള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഒറ്റ ചിത്രം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടതിനാല്‍ പൂമരത്തിന്‍റെ  സെറ്റിലെ ഫോണുകള്‍ക്ക് വിശ്രമമില്ലാതായിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*