പാളത്തില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതം റദ്ദാക്കി…!

03stations2പിറവത്തിനും കുറുപ്പന്തറയ്ക്കുമിടെ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള സര്‍വ്വീസുകള്‍ ഇന്ന് സ്തംഭിക്കും. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും എട്ട് എക്സ്പ്രസ്സുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.  എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, ആലപ്പൂഴ വഴിയുള്ള കൊല്ല, എറണാകുളം മെമു. കായംകുളം-എറണാകുളം എന്നിവയാണ് റദ്ദാക്കിയത്. നാഗര്‍കോവില്‍-മാംഗളൂരു പരശുറാം, കൊച്ചുവേളി- ഹൈദരാബാദ് ശബരി, കന്യാകുമാരി-മുംബൈ സിഎസ്ടി, തിരുവനന്തപുരം ന്യുഡല്‍ഹി കേരള എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും. ഭാഗികമായി റദ്ദാക്കിയ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ ഇടപ്പള്ളിക്കും ഗുരുവായൂരിനുമിടെ സര്‍വ്വീസ് നടത്തും. കന്യാകുമാരി ബാംഗളൂര്‍ ഐലന്‍ഡ് 30 മിനിറ്റ് കോട്ടയത്ത് പിടിച്ചിടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*