ധനുഷ് ചിത്രം കൊടിയുടെ ട്രെയിലര്‍ എത്തി…!

kodiധനുഷ് നായകനാകുന്ന കൊടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ തൃഷയും അനുപമ പരമേശ്വരനുമാണ് നായികമാര്‍. ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയമാണ് ചര്‍ച്ചചെയ്യുന്നത്. തമിഴ് താരം വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ടൈറ്റില്‍ സോംങ്ങും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൊടി പറക്കുദ എന്ന ഗാനം രചിച്ചിരിക്കുന്നത് ധനുഷും അരുണ്‍രാജ കാമരാജും ചേര്‍ന്നാണ്. പാടിയിരിക്കുന്നതും ഇവര്‍ തന്നെയാണ്. സംഗീതം സന്തോഷ് നാരായണന്‍. സംവിധായകന്‍ വെട്രിമാരനും എം മദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുരൈ സെന്തില്‍കുമാറിന്‍റെ  തന്നെയാണ് കഥയും. ഈ മാസം 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*