Breaking News

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി!!

d2580007കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം പരാജയം. കൊച്ചിയിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു അത് ലറ്റികോ ഡി കോല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. കളിയുടെ 52ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കേരളത്തിന്‍റെ  കൊമ്പന്‍മാരെ കൊമ്പുകുത്തിച്ചത്. ബോക്സിനു വെളിയില്‍നിന്നും ലാറ തൊടുത്ത നിരുപദ്രവകരമായ ലോംഗ് റേഞ്ച് ഷോട്ട് സന്തോഷ് ജിങ്കാന്‍റെ  കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. മഞ്ഞക്കടലായി അലയൊലി തീര്‍ത്ത ആരാധകരുടെ ആവേശത്തിനു കേരളത്തെ രക്ഷിക്കാനായില്ലെങ്കിലും ഇത്തവണ കേരളത്തിന്‍റെ  കൊമ്പന്‍മാര്‍ പൊരുതിയാണ് തോറ്റത്. ആദ്യ മത്സരത്തില്‍ കളിച്ച ടീമേയായിരുന്നില്ല കൊച്ചിയിലേത്. ആദ്യം മുതല്‍ കോല്‍ക്കത്ത ബോക്സിനെ വിറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ആദ്യ പകുതിയില്‍ അന്റോര്‍ണിയോ ജര്‍മനായിരുന്നു കേരളത്തിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത്. കോല്‍ക്കത്തയുടെ ഹ്യൂമും കൊച്ചിയിലെ കാണികളുടെ കൈയടി നേടി. കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഹ്യൂം ഒരുക്കിയ ക്രോസ് ഗോളാകാതിരുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ  ഭാഗ്യം. ഇരുടീമും ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു.  രണ്ടാം പകുതിയില്‍ കേരളം വേഗതകുറച്ചപ്പോള്‍ കോല്‍ക്കത്ത ആഞ്ഞടിച്ചു. കോല്‍ക്കത്തയുടെ പലമുന്നേറ്റങ്ങളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 52 ാം മിനിറ്റിലെ ജിങ്കാന്റെ പിഴവ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് തള്ളിയിടുകയും ചെയ്തു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് അവസാന നിമിഷംവരെ ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*