വനം അധികൃതരുടെ അനാസ്ഥ; കഞ്ചിക്കേ‍ാട് കാട്ടാന കര്‍ഷകനെ കുത്തിക്കൊന്നു..!!

animal-rightsകഞ്ചിക്കേ‍ാട് കെ‍ായ്യാമരക്കാട് കാടിത്തേ‍ാട്ടെ രാജപ്പന്‍ (70) കാട്ടാനയുടെ കുത്തേറ്റുമരിച്ചു. രാവിലെ ആറരയേ‍ാടെ പൈപ്പില്‍നിന്നു വെളളം പിടിക്കുന്നതിനിടെയായിരുന്നു സംഭവം. കാടിനേ‍ാടുചേര്‍ന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.  അതേസമയം, കര്‍ഷകനായ രാജപ്പനെ കാട്ടാന കെ‍ാന്ന സംഭവത്തില്‍ പ്രദേശത്തു പ്രതിഷേധം നടക്കുകയാണ്. ജില്ലാകലക്ടര്‍ നേരിട്ട് എത്തി പരിഹാരനടപടി സ്വീകരിച്ചാല്‍ മാത്രമേ മൃതദേഹം എടുക്കാന്‍ അനുവദിക്കൂവന്നാണു വീട്ടുകാരുടെയും നാട്ടുകാരുടെയും നിലപാട്. വനംവകുപ്പ് അധികൃതരും എം.ബി.രാജേഷ് എംപിയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. രാജപ്പനെ കെ‍ാന്ന ആന രണ്ടാഴ്ചയായി പരിസരത്ത് അക്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പലതവണ വനം അധികൃതരെ അറിയിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*