കല്യാണ്‍ ജൂവലേഴ്സ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നു…!

ker

 

 

 

 

ഏറ്റവും വിശ്വാസ്യതയാര്‍ന്ന ജൂവലറിയെന്നു പേരെടുത്ത കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്‌എല്‍) ഏറ്റവും പ്രശസ്തമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോണ്‍സറാകുന്നു. ഇതാദ്യമായാണ് ദേശീയതലത്തില്‍ പ്രതിഷ്ഠ നേടിയ ആഭരണബ്രാന്‍ഡ് ഒരു ഐഎസ്‌എല്‍ ടീമുമായി കൈകോര്‍ക്കുന്നത്. ഇതുവഴി ഫുട്ബോള്‍ ലീഗിന്റെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലേയ്ക്കെത്തും. പ്രധാന സ്പോണ്‍സര്‍ എന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ജേഴ്സിയുടെ മുന്‍വശത്തുതന്നെ പ്രദര്‍ശിപ്പിക്കും. കൂടാതെ ഇന്‍-സ്റ്റേഡിയ ബ്രാന്‍ഡിംഗിലും ഓണ്‍ലൈന്‍ ബ്രാന്‍ഡിംഗിലും കല്യാണ്‍ ഉള്‍പ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് അടുത്തപ്രാവശ്യം കളിക്കളത്തില്‍ ഇറങ്ങുന്നതുമുതലായിരിക്കും കല്യാണ്‍ ജൂവലേഴ്സുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുക. ഐഎസ്‌എലില്‍ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സുമായി പങ്കുചേരുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

chairman_kalyan

 

 

 

പാരമ്ബര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആദ്യമായി ഒരു പുരുഷമോഡലിലെ ആഭരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചതു മുതല്‍ വഴിമാറിയുള്ള ചിന്തകളാണ്് ബ്രാന്‍ഡിംഗ് വൈദഗ്ധ്യത്തെ നയിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ രംഗവുമായി പങ്കാളികളാകുന്നതുവഴി ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കള്‍ക്കായി പ്രത്യേകമായൊരു അനുഭവമൊരുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാണ്‍ ജൂവലേഴ്സിനെ പ്രധാന പങ്കാളിയായി സ്വാഗതും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സിഒഒ അമിത് കോഹ്ലി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റേതുപോലെ കല്യാണ്‍ ജൂവലേഴ്സും ഉപയോക്താക്കളുടെ ഹൃദയത്തില്‍ പ്രത്യേകമായ സ്ഥാനം നേടിയിട്ടുണ്ട്. ആകര്‍ഷകമായ കോ-ബ്രാന്‍ഡിംഗ് ഓഫറുകള്‍ പങ്കാളികള്‍ക്കായി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമിത് കോഹ്ലി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. പ്രൈം മെറീഡിയന്‍, ക്വാക്കര്‍, ലിവ്പ്യൂവര്‍ ബാറ്ററീസ്, സ്പാര്‍ട്ടാന്‍ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്ന മറ്റു ബ്രാന്‍ഡുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*