ജയലളിത മുഖ്യമന്ത്രിയായി തുടരും; പനീര്‍ശെല്‍വം വകുപ്പുകള്‍ കൈകാര്യം ചെയ്യും..!

 

jayalalitha-11

 

 

 

 

 

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്. ജയലളിത ചികിത്സയ്ക്കായ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വകുപ്പ് കൈമാറിയിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഉത്തരവിറക്കി. മന്ത്രിസഭാ യോഗങ്ങളില്‍ പനീര്‍ശെല്‍വം അധ്യക്ഷത വഹിക്കും. ജയലളിത മുഖ്യമന്ത്രിയായി തുടരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. ജയലളിത സുഖംപ്രാപിച്ച്‌ ചുമതലകള്‍ ഏറ്റെടുക്കുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു. ആഭ്യന്തരം, റവന്യൂ, പൊതുഭരണം തുടങ്ങിയവയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍. ഇനി ഈ ചുമതലകള്‍ നിലവിലെ ധനമന്ത്രി പനീര്‍ശെല്‍വം വഹിക്കും.

paneer

 

 

 

 

 

വിവേചനാധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജയലളിതയുടെ ഉപദേശപ്രകാരമാണ് ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത പനിയെത്തുടര്‍ന്ന് സപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഡല്‍ഹി എയിംസ് ആസ്പത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അവരെ ചികിത്സിക്കുന്നതിനായി ചെന്നൈയില്‍ എത്തിയിരുന്നു. ജയലളിതയുടെ ആസ്പത്രി വാസം നീളുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വകുപ്പുകള്‍ കൈമാറിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*