ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായ് തുടരും: മുഖ്യമന്ത്രി.!

jacob-thomas-1

 

 

 

 

 

 

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും. ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ച്‌ ജേക്കബ് തോമസ് നല്‍കിയ കത്തിനോടു സര്‍ക്കാരിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയണമെന്നു ജേക്കബ് തോമസ് അറിയിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച്‌ ജേക്കബ് തോമസ് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തുന്നെന്ന മാധ്യമവാര്‍ത്തകളില്‍ ആശങ്ക അറിയിച്ചുകൊണ്ടുള്ള പരാതിയാണു ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെതിരെ പല നീക്കങ്ങളും നടക്കുന്നുണ്ട്. കാര്യങ്ങള്‍ നല്ലവണ്ണം നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*