ചെന്നൈയ്ന്‍ എഫ്.സിക്ക് ആദ്യ വിജയം; മൂന്നില്‍ മൂന്നിലും തോറ്റ് ഗോവ..!

chennain

 

 

 

 

 

എഫ്.സി ഗോവയെ തുടര്‍ച്ചയായ മൂന്നാം പരാജയത്തിലേക്ക് തള്ളി വിട്ട് ചെന്നെെയ്ന്‍ എഫ്.സി ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ വിജയമാഘോഷിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫെെനലിന്‍റെ ആവര്‍ത്തനം തന്നെയായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ടത്. സീക്കോയുടെ പരിശീലത്തിനിറങ്ങിയ ഗോവ കളി മറന്നപ്പോള്‍ ചെന്നൈയ്ന്‍ അവസരം മുതലെടുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഹാന്‍സ് മള്‍ഡര്‍, മെഹ്റാജുദ്ദീന്‍ വാഡൂ എന്നിവരിലൂടെ ചെന്നൈയ്ന്‍ ഗോള്‍ കണ്ടെത്തി. കളിയുടെ 15ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയുടെ പാസ്സില്‍ ബോക്സിന് പുറത്ത് നിന്ന് മനോഹരമായൊരു ഷോട്ടിലൂടെ ഗോവന്‍ ഗോളി കട്ടിമണിയെ മറികടന്ന് ഹാന്‍സ് മള്‍ഡര്‍ ചെന്നൈയ്നെ മുന്നിലെത്തിച്ചു.

chennai-players-after-win-1476426431-800

 

 

 

 

 

 

കൃത്യം 11 മിനിറ്റിന് ശേഷം ചെന്നൈയ്ന്‍ ക്യാപ്റ്റന്‍ മെഹ്റാജുദ്ദീന്‍ വാഡു ടീമിന് ലീഡ് നല്‍കി. ബല്‍ജീത്ത് സാഹ്നിയുടെ പാസ്സില്‍ മെഹ്റാജുദ്ദീന്‍ വാഡുവടിച്ച ഷോട്ട് ഗോവയുടെ ഡിഫന്‍ഡര്‍ ഡുമാസിന്റെ തലയില്‍ തട്ടി ഗതി മാറുകയായിരുന്നു. പന്തിന്റെ പൊസിഷന്‍ കട്ടിമണിക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വന്നതോടെ ചെന്നൈയ്ന്‍ ലീഡ് രണ്ടായി വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ തോല്‍വിയോടെ ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തി. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ചെന്നൈയ്ന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*