ഹന്ദ്വാരയിലെ സൈനിക ക്യാംപ് ആക്രമണം; സൈന്യം എല്ലാ ഭീകരരെയും വധിച്ചു!!

Indian army soldiers stand guard near the Indian Air Force (IAF) base at Pathankot in Punjab, India, January 3, 2016. A gold medal-winning Indian shooter was among 10 people killed in an audacious pre-dawn assault on the air force base, officials said on Sunday as troops worked to clear the compound near India's border with Pakistan after a 15-hour gunbattle. REUTERS/Mukesh Gupta

വടക്കന്‍ കശ്മീരിലെ കുപ്വാരയിലെ ഹന്ദ്വാരയിലുള്ള ലാന്‍ഗേറ്റ് സൈനിക ക്യാംപിനു നേരേ ഭീകരാക്രമണം. മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിലേക്കു പുലര്‍ച്ചെ അഞ്ച് മണിയോടെയാണു ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. രണ്ടു സെന്‍ട്രി പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കുറച്ചുനേരത്തിനുശേഷം വെടിവയ്പ്പിനു ശമനം വന്നു. തുടര്‍ന്നു ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. പിന്നീടു പുലര്‍ച്ചെ ആറരയോടെ ഭീകരര്‍ വീണ്ടും വെടിയുതിര്‍ത്തു. അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്നു ശ്രമങ്ങള്‍ സൈന്യം തകര്‍ത്തു. നൗഗാം സെക്ടറിലായിരുന്നു രണ്ടു ശ്രമങ്ങള്‍. ഒരെണ്ണം റാംപൂറിലും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*