കാരുണ്യത്തിന്‍റെ സ്പര്‍ശവുമായ് ഗവ. വി.എച്ച്‌.എസ്.ഇ. ഫോര്‍ ഗേള്‍സ് വിദ്യാര്‍ത്ഥികള്‍…!

trisur-girls

 

 

തങ്ങള്‍ നിര്‍മ്മിച്ച ഹാന്‍ഡ് വാഷും വാഷിങ് പൗഡറും അരിച്ചെടുത്ത ചാരവുമെല്ലാം വില്‍ക്കുകയാണ് തൃശ്ശൂര്‍ ഗവ. വി.എച്ച്‌.എസ്.ഇ. ഫോര്‍ ഗേള്‍സ് വിദ്യാര്‍ത്ഥികള്‍. റൗണ്ടിലേക്കുള്ള ഗേറ്റിനടുത്തും പാലസ് റോഡിലേക്കുള്ള പ്രവേശനകവാടത്തിനടുത്തും ഈ കാഴ്ച കാണാം. ലാഭമുണ്ടാക്കുക മാത്രമല്ല ഈ വില്‍പനയുടെ ലക്ഷ്യം. കാഴ്ചശക്തിയില്ലാത്ത ചൊവ്വൂര്‍ വളപ്പില്‍ രാജന് വീട് നിര്‍മ്മിക്കാനുള്ള പണമാണിവര്‍ സ്വരുകൂട്ടുന്നത്. ഞാറ്റുവേലച്ചന്ത നടത്തിയും മൈലാഞ്ചിയിട്ടുകൊടുത്തും കരകൗശലവസ്തുക്കള്‍ വിറ്റും വിദ്യാര്‍ത്ഥികള്‍ സ്വരുക്കൂട്ടിയ ഒന്നരലക്ഷത്തില്‍ ഒരു ലക്ഷം രൂപ ചലവഴിച്ച്‌ തറപണി തീര്‍ത്തു. ബാക്കി വീടുപണിക്കാവശ്യമായ തുക കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണിവര്‍. രാജന്‍റെ ദുരിതജീവിതമാണ് തൃശ്ശൂര്‍ ഗവ. വി.എച്ച്‌.എസ്.ഇ. ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണ്ണ് തുറപ്പിച്ചത്. ടാര്‍പോളിന്‍ ഇട്ട് മറച്ച കൊച്ചുവീട്ടിലെ ജീവിതം നേരിട്ട് ബോധ്യപ്പെട്ട വിദ്യാര്‍ത്ഥികളും സ്കൂള്‍ അധികൃതരും ഒരു തീരുമാനത്തിലെത്തി. രാജന് വീട് നിര്‍മ്മിച്ചുകൊടുക്കുക. അങ്ങനെ വിദ്യാര്‍ത്ഥികളും അധ്യാപകരുംചേര്‍ന്ന് നിര്‍മ്മിക്കുന്ന വീടിന്‍റെ തറയുടെ പണി പൂര്‍ത്തിയായി. കഴിഞ്ഞ ജൂലായില്‍ സ്കൂളില്‍ ഞാറ്റുവേലച്ചന്ത നടത്തിയാണിവര്‍ തുടക്കമിട്ടത്. trisur-girlsവിദ്യാര്‍ത്ഥികള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്ന കുരുമുളക്, ചാമ്ബ, ഞാവല്‍, പേര തുടങ്ങിയ തൈകളാണ് ഞാറ്റുവേലച്ചന്തയില്‍ വിറ്റഴിച്ചത്. പെരുന്നാള്‍സമയത്ത് ആളുകള്‍ക്ക് മൈലാഞ്ചിയിട്ട് കൊടുത്തും എം.ജി. റോഡിലെ വുമന്‍സ് ഫുഡ് കോര്‍ട്ടില്‍ പച്ചക്കറികള്‍ നല്‍കിയും വിദ്യാര്‍ത്ഥികള്‍ പണമുണ്ടാക്കി. തങ്ങളിവിടെ അരിച്ചെടുക്കുന്ന ചാരത്തിനായി ബെംഗളൂരുവിലെ ഫ്ളാറ്റിലുള്ളവര്‍ പോലും എത്തുന്നുണ്ടെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറും അധ്യാപികയുമായ ധന്യ പറഞ്ഞു. വാഷിങ് പൗഡറിനും ഷാമ്ബൂവിനും ഹാന്‍ഡ് വാഷിനുമൊക്കെയുള്ളവ വിപണിയില്‍നിന്ന് വാങ്ങിയാണിവര്‍ തയ്യാറാക്കുന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറാക്കുന്ന വിധം പറഞ്ഞുകൊടുക്കും. കൂടാതെ ഗ്ലാസ്സ് പെയിന്റിങ്ങുകളും ചെയ്തുകൊടുക്കുന്നുണ്ട്. 100 എന്‍.എസ്.എസ്. വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഒഴിവുസമയങ്ങളിലും അവധിദിവസങ്ങളിലുമാണ് നിര്‍മ്മാണവും വില്പനയും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*