അഞ്ച് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ നേടിയ അഞ്ച് സൂപ്പര്‍ഹിറ്റുകള്‍………!!!

run-babyഈ വര്‍ഷം വളരെ സെലക്ടീവായിരുന്നു മോഹന്‍ലാല്‍. 2016 പാതി ദൂരം പിന്നിട്ടതിന് ശേഷമാണ് മലയാളത്തില്‍ ലാലിന്‍റെ  ഒരു സിനിമ റിലീസായത്. തെലുങ്കില്‍ ചെയ്ത ജനത ഗാരേജ് വമ്പന്‍ വിജയമായി. ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!! പ്രിദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ഒപ്പം എന്ന ചിത്രം കലക്ഷന്‍ രെക്കോഡുകള്‍ ഒന്നൊന്നായി പൊട്ടിച്ചെറിഞ്ഞ് ജൈത്രയാത്ര തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ നാളെ ലാലിന്‍റെ  പുലമുരുകന്‍ തിയേറ്ററുകളിലെത്തും. അതിനിടയില്‍ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ നേടിയ അഞ്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവയൊക്കെയാണ്

ദൃശ്യം (2013).മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്നിലാണ്. തമിഴ്, ഹിന്ദി, തെലങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യുകയും ചെയ്തു.

ഒപ്പം (2016). ദൃശ്യത്തിന്‍റെ  കളക്ഷന്‍ ലക്ഷ്യമിട്ട് മുന്നോട്ട് പോകുകയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പം. ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രം 30 കോടി കടന്നു. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

റണ്‍ ബേബി റണ്‍ (2012). ജനറേഷന്‍ ഗ്യാപ്പില്ലാതെ വിജയിച്ച ചിത്രമാണ് മോഹന്‍ലാല്‍ – ജോഷി കൂട്ടുകെട്ടില്‍ പിറന്ന റണ്‍ ബേബി റണ്‍. ചിത്രത്തിന്‍റെ  തിയേറ്റര്‍ കലക്ഷന്‍ മാത്രം 20 കോടി രൂപയാണത്രെ.

സ്പരിറ്റ് (2012). രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ  ചിത്രമെന്ന നിലയിലാണ് സ്പിരിറ്റ് ആദ്യം ശ്രദ്ധനേടിയത്. നിരൂപക പ്രശംസ നേടിയ ചിത്രം കലക്ഷന്‍റെ  കാര്യത്തിലും വീഴ്ച വരുത്തിയില്ല.

ഗ്രാന്റ്മാസ്റ്റര്‍ (2012). ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഗ്രാന്റ്മാസ്റ്റര്‍. മോഹന്‍ലാലിന്‍റെ  പൊലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും സിനിമ വന്‍ വിജയമാകുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*