Breaking News

ഫിയറ്റ് കാറുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

punto-evo

 

 

 

 

ദില്ലി എക്സ്ഷോറും 5.86ലക്ഷത്തിനാണ് പുണ്ടോ ഇവോ ഹാച്ച്ബാക്ക് ലഭ്യമാകുന്നത്. 60,000രൂപവരെയുള്ള ഓഫറാണ് പുണ്ടോയ്ക്കായി ലഭ്യമാക്കിയിരിക്കുന്നത്. പുണ്ടോയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും ഓഫറുകൾ ലഭ്യമായിരിക്കുന്നതാണ്. 60,000രൂപവരെയുള്ള ഓഫർ തന്നെയാണ് ലീനിയ സെഡാനും നൽകിയിട്ടുള്ളത്. ദില്ലി എക്സ്ഷോറും 7.82ലക്ഷത്തിനാണ് ഫിയറ്റ് ലീനിയ ലഭ്യമാവുക.ലീനിയ ക്ലാസികിന് 65,000രൂപയുടെ ആനുകൂല്യങ്ങളാണുള്ളത്. 6.46ലക്ഷമെന്ന ആകർഷകമായ ദില്ലി എക്സ്ഷോറും വിലയ്ക്കായിരിക്കും ലീനിയ ക്ലാസിക് ലഭിക്കുക.

അവെഞ്ചുറ ക്രോസോവർ മോഡലും ഫിയറ്റിന്റെ ഈ ഓഫർ നിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. 85,000രൂപ വരെയുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്. ദില്ലി എക്സ്ഷോറും 7.87ലക്ഷമായിരിക്കും ഫിയറ്റ് അവെഞ്ചുറയുടെ പ്രാരംഭവില.

എന്നാൽ ഫിയറ്റിന്‍റെ  ഈ ഓഫർ പട്ടികയിൽ അബ്രാറത്ത് റേഞ്ചിലുള്ള കാറുകൾ ഉൾപ്പെട്ടിട്ടില്ല.
അതുപോലെ പുതുതായി പുറത്തിറങ്ങിയ ഫിയറ്റ് അർബൻക്രോസും ഓഫറുകളൊന്നുമില്ല. ദില്ലി എക്സ്ഷോറൂം 6.85 ലക്ഷം എന്ന പ്രാരംഭവിലയ്ക്കാണിത് വിപണിയിൽ എത്തിയിരിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*