ഇ.പി ജയരാജന്‍റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു..!

deepti

 

 

 

 

 

 

 

 

 

പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്‍റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമനത്തില്‍ വിവാദമുണ്ടായ സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് മാനേജിംഗ് ഡയറക്ടര്‍ക്ക് കൈമാറി. മന്ത്രി ഇ.പി ജയരാജന്‍റെ സഹോദര പുത്രന്‍റെ ഭാര്യയാണ് ദീപ്തി. ഇവര്‍ ഒരാഴ്ചയായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.വിവാദത്തെത്തുടര്‍ന്ന് പി.കെ. ശ്രീമതി എം.പി.യുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്‍റെ (കെ.എസ്.ഐ.ഇ.) എം.ഡി.യായി നിയമിച്ചതും നേരത്തെ റദ്ദാക്കിയിരുന്നു. നിയമന വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും കേന്ദ്രകമ്മിറ്റിയും ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് ദീപ്തിയുടെ രാജി പ്രഖ്യാപനം. വ്യവസായ വകപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ബന്ധുക്കളെ നിയമിച്ചതില്‍ പാര്‍ട്ടിയില്‍ നിന്നടക്കം ഇ.പി ജയരാജനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യം നിയമനത്തെ ന്യായീകരിക്കുകയും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്ബ്യാരുടെ നിയമനം റദ്ദാക്കുകയുമായിരുന്നു. തുടര്‍ന്നാണ് ദീപ്തിയും രാജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലന്‍സ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ep-jayarajan2ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. പിണറായിയുടെ ബന്ധുവിനെയടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായി കാണിച്ച്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തും. ഇ.പി ജയരാജനെതിരായ നടപടിയടക്കമുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സി.പി.എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*