‘ക്രോസ് റോഡ്’ ഒരുങ്ങുന്നു; പത്ത് സംവിധായകര്‍, പത്ത് കഥകള്‍, പത്ത് നായികമാര്‍!

tenപത്ത് സ്ത്രീകള്‍. അവരുടെ പത്ത് കഥകള്‍. ഇവ സമാഹരിച്ച്‌ സിനിമയാക്കുകയാണ് പത്ത് സംവിധായകര്‍. ഇതാണ് ക്രോസ് റോഡ് എന്ന ചലച്ചിത്ര സമാഹാരം. ചിത്രത്തിന്‍റെ  സ്വിച്ച്‌ ഓണ്‍ കര്‍മം തിരുവനന്തപുരം കലാഭവന്‍ തിയ്യറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനായ ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് ഈ ചലച്ചിത്ര സമാഹാരം നിര്‍മിക്കുന്നത്. കേരള ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ സിബി മലയില്‍, സിനിമാ സമാഹാരത്തില്‍ അഭിനേതാക്കളായെത്തുന്ന ശ്രുതി മേനോന്‍, പ്രിയങ്ക, മാനസ, കാഞ്ചന തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍വ്വതി, മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, റിച്ച, ഇഷാ തല്‍വാര്‍, സൃന്ദ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, രാജീവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിരാ റെബേക്കാ, ബാബു തിരുവല്ല, പ്രദീപ് നായര്‍ എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും കഥകള്‍ സംവിധാനം ചെയ്യുന്നു. കേരള കഫെ, അഞ്ചു സുന്ദരികള്‍ എന്നിവയ്ക്കുശേഷമാണ് ഇത്തരമൊരു ചലച്ചിത്ര സമാഹാരം ഒരുങ്ങുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*