തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ച്‌ 2 സ്ത്രീകള്‍ മരിച്ചു.

trivandremസെക്രട്ടേറിയറ്റിന് മുന്നിലും ആറ്റിങ്ങലിലും ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ചുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. സെക്രട്ടേറിയറ്റിലെ രണ്ടാംനമ്പര്‍ ഗേറ്റിനുമുന്നിലുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ ആറ്റിങ്ങല്‍ വലിയകുന്നില്‍ ഷാലിമാര്‍ ഹൗസില്‍ സീനത്താണ്(48) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം. ഭര്‍ത്താവ് സലിമിനൊപ്പം കുട്ടിയുമായി പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു സീനത്ത്. കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ പിന്നില്‍ നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സീനത്തിന്‍റെ  ദേഹത്തുകൂടി ബസ് കയറിയിറങ്ങി. ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സലിമും കുട്ടിയും പരിക്കില്ലാതെ രക്ഷപ്പെട്ടു. സീനത്തിന്‍റെ  മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങല്‍ നഗരസഭയ്ക്കുമുന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച്‌ റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപിക ഓമന(69) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.45 മണിയോടെ ആറ്റിങ്ങല്‍ നഗരസഭയ്ക്കുമുന്നിലാണ് അപകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഇവരുടെ ദേഹത്ത് ബസ് വന്നിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഓമന മരിച്ചു. ഇടതുവശം കയറിവന്ന ബസ് ഇടിക്കാതിരിക്കാനായി ബസ് വെട്ടിത്തിരിച്ചപ്പോള്‍ ഓമനയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*