കോള്‍ സെന്റര്‍ തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ രാജ്യംവിട്ടു; ക്രൈംബ്രാഞ്ച്.

shani1

 

 

 

 

 

താനെ കോള്‍ സെന്റര്‍ തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരന്‍ രാജ്യംവിട്ടതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഒക്ടോബര്‍ നാലിന് അര്‍ധരാത്രിയോടെയാണ് ഷാഹി എന്നു വിളിപ്പേരുള്ള ഷഹ്ഗര്‍ തക്കാര്‍ രാജ്യംവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മീരാറോഡിലെ അനധികൃത കോള്‍ സെന്ററുകളില്‍ പൊലീസ് അന്നു രാത്രി റെയ്ഡ് നടത്തിയിരുന്നു. ഈ സമയത്താണ് ഷാഹി രാജ്യംവിട്ടത്. മീരാ റോഡിലെ ഹരിഓം ഐടിപാര്‍ക്ക്, യൂണിവേഴ്സല്‍ ഔട്ട്സോഴ്സിങ് സര്‍വീസസ്, ഓസ്വാള്‍ ഹൗസ് എന്നീ കോള്‍ സെന്ററുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 70 പേരെ അറസ്റ്റ് ചെയ്തിരുന്നു. 700 ഓളം പേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ജീവനക്കാരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഷാഹി വിദേശത്തേക്കുകടന്നെന്നു വ്യക്തമായത്. ഇയാള്‍ ദുബായിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. reema

 

 

 

 

 

 

അന്വേഷണത്തിനുപിന്നാലെ ഷാഗിയുടെ സഹോദരി റീമ താക്കറും രാജ്യംവിട്ടിരുന്നു. ഒക്ടോബര്‍ എട്ടിനാണ് റീമ രാജ്യംവിട്ടത്. കോള്‍സെന്ററുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്നത് റീമയാണ്. നികുതി അടയ്ക്കാത്തതിന്‍റെ പേരിലുള്ള നിയമനടപടി ഒഴിവാക്കാന്‍ പണം കൈമാറണമെന്നാവശ്യപ്പെട്ടു യുഎസ് ഇന്റേണല്‍ റവന്യു സര്‍വീസസ് (ഐആര്‍എസ്) ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇന്റര്‍നെറ്റ് കോളുകളിലൂടെയായിരുന്നു തട്ടിപ്പ്. 6,400 യുഎസ് പൗരന്മാരില്‍നിന്നായി ഒരു വര്‍ഷത്തിനിടെ 500 കോടി രൂപയെങ്കിലും തട്ടിയെന്നാണു പ്രാഥമിക വിവരം. ദിവസം ഒരു കോടി മുതല്‍ 1.5 കോടി രൂപ വരെയാണു തട്ടിയെടുത്തിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*