ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചു കയറി തൃശൂരില്‍ മൂന്നു മരണം..!!

deadlyfatalaccidentgenericgraphic470x264അമല ആശുപത്രിക്കു മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് ഇന്നോവ കാര്‍ പാഞ്ഞുകയറിയ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. രാവിലെ 6.15നായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. വെയിറ്റിങ് ഷെഡ് ഇടിച്ചു തകര്‍ത്തകാര്‍ മതിലില്‍ ഇടിച്ചാണു നിന്നത്. പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് ചാക്കോച്ചന്റെ മകള്‍ മിഷേല്‍ (18), വൈലത്തൂര്‍ മണ്ണ്യങ്ങയില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (52), തൃശൂര്‍ അമല നഗര്‍ നെല്ലിപ്പറമ്ബില്‍ ഗംഗാധരന്‍ (67) എന്നിവരാണ് മരിച്ചത്. മിഷേല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മിഷേലിന്റെ അമ്മ മെര്‍ലിന്‍ (56) ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. മിഷേലിന്‍റെ ആറുവയസുകാരന്‍ സഹോദരന്‍ ജോഹാനും പരുക്കുണ്ട്. ചൂരക്കാട്ടുകര ചിറ്റിലപ്പിള്ളി വീട്ടില്‍ ലിയോണ്‍ (17), കുറ്റിപ്പുറം കറപ്പന്‍വീട്ടില്‍ റിയാസ് (23), പാലക്കാട് കാപ്പൂര്‍ കാരിവളപ്പില്‍ കെ.വി. അനീഷ്, ജോലി തേടിവന്ന ബംഗാള്‍ സ്വദേശി അസീസ് ഷാലിഹ് എന്നിവര്‍ക്കും പരുക്കുണ്ട്. ഇന്നോവയിലുണ്ടായിരുന്ന ആര്‍ക്കും പരുക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണു പൊലീസ് നിഗമനം. ഇവരെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*