ബി.സി.സി.ഐയുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ പുന:രുജ്ജീവിപ്പിച്ചു.!

lodhaഇന്ത്യന്‍ ക്രിക്കറ്റിന്‍റെ  പരമോന്നത ഭരണകൂടമായ ബി.സി.സി.ഐയുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ പുന:രുജ്ജീവിപ്പിച്ചു.  കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സംഘടനയുടെ മരവിപ്പിച്ച അക്കൗണ്ടുകള്‍ ബാങ്കുകള്‍ പുന:രുജ്ജീവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ പുന:സ്ഥാപിച്ചതോടെ ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റും ഏകദിന പരമ്പരയും തടസമില്ലാതെ തുടരുമെന്ന് ജസ്റ്റിസ് ആര്‍.എം.ലോധ വ്യക്തമാക്കി. ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ഇന്‍ഡോറിലാണ് മൂന്നാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കുക.  സപ്തംബര്‍ 30ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അനുമതിയില്ലാതെ ഫണ്ട് നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റി ബി സി സി ഐയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഈ ഫണ്ടില്‍ നിന്നാണ് ബി.സി.സി.ഐയുടെ ദൈനംദിന ചെലവുകളും മറ്റും നടത്തി വന്നത്. ലോധ കമ്മിറ്റിയുടെ നടപടിയോടെ ബി.സി.സി.ഐ പ്രതിസന്ധിയിലായി. അതേസമയം, ഫണ്ട് അനുവദിച്ച നടപടിയെ ബി.സി.സി.ഐ ന്യായീകരിച്ചു. ആഭ്യന്തര മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നതിന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് മാതൃസംഘടനയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. മാത്രമല്ല, ലോധ കമ്മിറ്റിയുടെ നടപടി ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയെ ബാധിക്കുമെന്നും ബി.സി.സി.ഐ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*