പരസ്യ ചിത്രീകരണ സംഘത്തിന്‍റെ വാന്‍ കൊക്കയിലേക്കു മറിഞ്ഞു!

deadlyfatalaccidentgenericgraphic470x264ഇലപ്പുള്ളി ചെളിക്കക്കവലയ്ക്കു സമീപം പരസ്യ ചിത്രീകരണ സംഘം സഞ്ചരിച്ച വാന്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ആലപ്പുഴ മുഹമ്മ സ്വദേശി ഷൈജു (40) മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടോടെയായിരുന്നു അപകടം. ടൈറ്റാന്‍റെ  പരസ്യം ചിത്രീകരിച്ച ശേഷം വാനില്‍ മടങ്ങിയവരാണു അപകടത്തില്‍പ്പെട്ടത്. കാഞ്ഞാര്‍ റൂട്ടിലേക്കു വരുന്നതിനു പകരം വഴി തെറ്റി ഇടുക്കു പാറയിലെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. വാഹനത്തിന്‍റെ  ബ്രേക്ക് നഷ്ടമായതാണു അപകടകാരണമെന്നു പൊലീസ് പറഞ്ഞു. 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിനുള്ളില്‍ ഭാരമേറിയ ജനറേറ്ററുകളും പെട്രോള്‍ നിറച്ച കന്നാസുകളുമുണ്ടായിരുന്നു. ഇവ മാറ്റിയ ശേഷമാണു രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. പരുക്കേറ്റ ആലപ്പുഴ പുന്നപ്ര കാഞ്ഞിരത്ത് വീട്ടില്‍ ബോബി(33), മൂവാറ്റുപഴ മാറാടി ഒഴുകയില്‍ ബൈജു(38), ഡ്രൈവര്‍ ആലുവ ചെങ്ങമനാട് പരപ്പന്തുകളില്‍ സുഭാഷ്(33), ചെങ്ങമനാട് കവടിയത്ത് ശരത്(27), തൃശൂര്‍ തൃപ്രയാര്‍ മൂല വീട്ടില്‍ മഹേഷ്(30)എന്നിവരെ തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*