അമേരിക്കയില്‍ ടെക്കിയായ സിഖുകാരന് നേരെ വംശീയാക്രമണം…!!

tekkiഅമേരിക്കയില്‍ സിഖ് കാരനായ ടെക്കിക്കെതിരേ വംശീയാക്രമണം. ഒരു കൂട്ടം അക്രമികള്‍ കയ്യേറ്റം നടത്തുകയും ഇയാളുടെ തലപ്പാവ് അഴിച്ചു മാറ്റുകയും മുടി കത്തിക്ക് മുറിക്കുകയും ചെയ്തതായിട്ടാണ് വിവരം. കാലിഫോര്‍ണിയക്കാരനായ 41 കാരന്‍ മാന്‍സിംഗ് ഖാസ്ലയ്ക്കെതിരേയാണ് കയ്യേറ്റമുണ്ടായത്. സെപ്തംബര്‍ 25 ന് രാത്രിയില്‍ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്പോള്‍ അക്രമി സംഘം മറ്റൊരു കാറില്‍ തടയുകയും സിംഗിന്‍റെ കാറിന് നേരെ ബീയര്‍ ക്യാന്‍ വലിച്ചെറിയുകയും മുടി മുറിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഒരാള്‍ മാന്‍സിംഗിന്‍റെ തല വിന്‍ഡോയിലൂടെ പുറത്തേക്ക് വലിക്കുകയും കത്തി ഉപയോഗിച്ച്‌ ബലം പ്രയോഗിച്ച്‌ മുടി മുറിക്കുകയും ചെയ്തു. സംഭവം പൗരാവകാശ സംഘടനകള്‍ ഏറ്റെടുക്കുകയും വിദ്വേഷകുറ്റങ്ങളുടെ പട്ടികയില്‍ പെടുത്തി അന്വേഷക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടിയോടിച്ച്‌ പോകുന്പോള്‍ ഇവര്‍ പിന്‍ തുടര്‍ന്നെത്തി ആക്രമിക്കുകയും ബലമായി പിടിച്ചു നിര്‍ത്തി മുടി മുറിച്ചു കളയുകയും കണ്ണില്‍ ഇടിക്കുകയും ചെയ്തു. 20 നും 30 നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരായ യുവാക്കളായിരുന്നു അക്രമികളെന്നും ഇവര്‍ ആറോ ഏഴോ പേര്‍ ഉണ്ടായിരുന്നെന്നും ഖല്‍സ പറഞ്ഞു. വിരലുകള്‍, കൈകള്‍, കണ്ണ്, പല്ല് എന്നിവിടങ്ങളില്‍ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിനെതിരേ അമേരിക്കയിലെ സിഖ് ന്യൂനപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 9/11 ഭീകരാക്രമണത്തിന് ശേഷം 15 വര്‍ഷമായി സിഖുകാര്‍ക്കെതിരേ രൂക്ഷ ആക്രമണമാണ് നടക്കുന്നതെന്ന് സിഖ് സംഘടനകള്‍ ആരോപിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*