ആമസോണ്‍ ഫാഷന്‍ വീക്ക് തുടങ്ങി..!

 

17ebagykjfwyejpg

 

 

 

 

 

ആമസോണ്‍ ഫാഷന്‍ വീക്ക് ഒക്ടോബര്‍ 15 ന് ന്യൂഡല്‍ഹിയിലെ എന്‍എസ്‌ഐസി ഗ്രൗണ്ടില്‍ ആരംഭിക്കും. ഫാഷന്‍ വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം മസബ ഗുപ്തയുടെ ഫാഷന്‍ ഷോയാണ്. മസബ ഗുപ്തയ്ക്കുവേണ്ടി വൈവിധ്യമാര്‍ന്ന സ്റ്റൈലുകളില്‍ റാമ്ബ് ഒരുക്കുന്നത് ബോളിവുഡ് താരവും മെബെലൈന്‍ ന്യൂയോര്‍ക്ക് ബ്രാന്‍ഡ് അംബാസഡറുമായ ആതിയ ഷെട്ടിയാണ്. ഭാരതീയ സൗന്ദര്യത്തിലേക്കും നൂതന ഫാഷനുകളിലേക്കും ന്യൂയോര്‍ക്ക് സ്റ്റൈലിനെ സമന്വയിപ്പിച്ച്‌ ആതിയ ഷെട്ടി, ഫാഷന്‍ വീക്കിന്റെ മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടില്‍ വിസ്മയം തീര്‍ത്തു. ഗേള്‍സ് ഗോണ്‍ ഷൂട്ടിന് വേണ്ടി എല്‍ട്ടന്‍ ജെ ഫെര്‍ണാണ്ടസും, രോഹന്‍ ശ്രേഷ്ഠയും ഒരുക്കുന്ന പ്രത്യേക വേഷത്തില്‍ തന്നെ ഇതിനുമുമ്ബ് ആരും കണ്ടിട്ടുണ്ടാവില്ലെന്ന് ആതിയ ഷെട്ടി പറഞ്ഞു.

amson

 

 

 

 

ആഗോള ഫാഷന്‍ തരംഗങ്ങളെ ഇന്ത്യയില്‍ എത്തിക്കുക എന്നതാണ് മസബ ഗുപ്തയുടെ ലക്ഷ്യം. ന്യൂയോര്‍ക്ക് സ്ട്രീറ്റ് ഫാഷനെ ഇന്ത്യന്‍ വസ്ത്രധാരണ ശൈലിയോട് സമന്വയിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് ആതിയ ഷെട്ടി പറഞ്ഞു. സ്ത്രീകളുടെ ശക്തിയും ആത്മവിശ്വാസവും ആണ് പുതിയ ഫാഷന്‍ തരംഗത്തില്‍ ലക്ഷ്യമിടുന്നത്. ആതിയ ഷെട്ടി ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കിന്‍റെ അരങ്ങില്‍ മാന്ത്രികത സൃഷ്ടിക്കുമെന്ന് മെബെലൈന്‍ ന്യൂയോര്‍ക്കിന്റെ ഇന്ത്യന്‍ ജനറല്‍ മാനേജര്‍ പൂജ സഹ്ഗാള്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*