നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധദമ്പതികള്‍!

dhanushതമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധദമ്പതികള്‍ രംഗത്ത്. നിര്‍മ്മാതാവ് കസ്തൂരി രാജയുടെ മകനല്ല ധനുഷിന്‍റെ  പിതാവെന്നും പറഞ്ഞ് തമിഴ്നാട്ടിലെ ശിവഗംഗജില്ലയിലെ ത്രിപുവന സ്വദേശികളാണ് രംഗത്തെത്തിയിട്ടുള്ളത്. 1985ല്‍ തങ്ങള്‍ക്ക് ജനിച്ച കലൈയരസന്‍ എന്ന മകനാണ് പിന്നീട് ധനുഷ് എന്ന പേരില്‍ പ്രശസ്തനായതെന്നാണ് ദമ്പതികളുടെ അവകാശവാദം. പ്ലസ്ടു വിന് പഠിക്കുമ്പോഴാണ് മകന്‍ സിനിമാ മോഹവുമായി ചെന്നൈയ്ക്ക് വണ്ടി കയറിയത്. പിന്നീട് പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും കസ്തൂരി രാജയും കുടുംബവും തങ്ങളെ അതിന് അനുവദിച്ചില്ല.  പിന്നീട് മകന്‍ വലിയ നടനായതോടെ ദൂരെ നിന്നു പോലും അവനെ കാണാന്‍ കഴിഞ്ഞില്ലെന്നും ദമ്ബതികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സെല്ലിലും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത പുറത്തായതോടെ ധനുഷിന്‍റെ  പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. എന്നാല്‍, ഇതു സംബന്ധിച്ച്‌ ഒരു പ്രതികരണവും ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*