’10 കല്‍പ്പനകള്‍’ എന്ന ചിത്രത്തിലെ ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം!!!

s_janakiആറ് പതിറ്റാണ്ടോളം ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ തന്‍റെ  മാസ്മരിക ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകിയുടെ വിരമിക്കല്‍ ഗാനം പുറത്തിറങ്ങി. അനൂപ് മേനോന്‍ മീരാ ജാസ്മിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ’10 കല്‍പ്പനകള്‍’ എന്ന ചിത്രത്തിലെ ഒരു താരാട്ടുപാട്ട് പാടിയാണ് മലയാളികളുടെ സ്വന്തം ജാനകിയമ്മ അവസാന മധുരം വിളമ്ബിയിരിക്കുന്നത്. മിഥുന്‍ ഈശ്വര്‍ സംഗീത നല്‍കുന്ന ‘അമ്മപ്പൂവിനും’ എന്ന ഗാനമാണ് ജാനകി പാടിയിരിക്കുന്നത് പ്രായം ഒരുപാടായിരിക്കുന്നതിനാല്‍ ഇനി ഒരിക്കലും ഒരുപാട്ട് പാടി റെക്കോഡ് ചെയ്യില്ലെന്നും സ്റ്റേജ് ഷോകളിലോ പൊതുവേദികളിലോ പാടുകയില്ലെന്നും ജാനകിയമ്മ പറഞ്ഞിരുന്നു. ചിത്രസംയോജകനായ ഡോണ്‍ മാക്സ് സംവിധാന രംഗത്ത് ആദ്യമായി ചുവടു വെക്കുന്ന ഈ ചിത്രത്തില്‍ മീര ജാസ്മിന്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. കനിഹ, കവിത നായര്‍, തമ്ബി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*