പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുന്നു; ഐക്യരാഷ്ട്രസഭ!

An internally displaced woman holds her baby while queueing for food at the Badbado camp in Mogadishu. (UN Photo/Stuart Price, July 2011)

An internally displaced woman holds her baby while queueing for food at the Badbado camp in Mogadishu. (UN Photo/Stuart Price, July 2011)

നൈജീരിയയില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ. രാജ്യാന്തര ഇടപെടുണ്ടായില്ലെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ നൈജീരിയയില്‍ എണ്‍പതിനായിരം കുട്ടികളെങ്കിലും ഭക്ഷണം കിട്ടാതെ മരിക്കുമെന്നാണ് യുഎന്‍ പറയുന്നത്. ബോക്കൊ ഹറം ഭീകരരുടെ അധിനിവേശത്തില്‍ 20 ലക്ഷത്തോളം ആളുകളാണ് നൈജീരിയയില്‍ ദുരിതമനുഭവിക്കുന്നത്. ഏഴുവര്‍ഷം നീണ്ട അധിനിവേശത്തില്‍ പതിനയ്യായിരത്തിലേറെപേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഭീകരരുടെ താണ്ഡവം തുടരുന്നതിനിടെ കടുത്ത വരള്‍ച്ചയും വന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.  പട്ടിണി മൂലം 65,000 പേരോളം മരണത്തിന്‍റെ  വക്കിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. വടക്കുകിഴക്കന്‍ മേഖലയിലാണ് സ്ഥിതി ഏറെ ദയനീയം. ഓഗസ്റ്റില്‍ യൂണിസെഫ് നടത്തിയ പഠനത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് മാരകമായ നിലയില്‍ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ തീര്‍ത്തും അവശരായ 49,000 കുട്ടികള്‍ക്ക് അടിയന്തരമായി ഭക്ഷണവും വിദഗ്ധ വൈദ്യസഹായവും വേണമെന്ന് യുണിസെഫ് മുന്നറിയിപ്പ് നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*