എക്സ്റേ ടെസ്റ്റ് പാസായാല്‍ മാത്രം വേശ്യാവൃത്തി; സെക്സ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍.

flail_chestപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്നത് തടയാനായി പുതിയ രീതി കൊണ്ടു വന്നിരിക്കുകയാണ് സെക്സ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍. പെണ്‍കുട്ടികളെ പണത്തിന് വേണ്ടി വില്‍പന നടത്തുന്നത് തടയുകയാണ് ഉദ്ദേശ്യം. പുതിയ രീതിയുലുള്ള എക്സ് റേ ടെസ്റ്റിലൂടെ പെണ്‍കുട്ടികളുടെ പ്രായം കണ്ടെത്തി മാത്രമേ ലൈംഗിക തൊഴിലിന് ഓര്‍ഗനൈസേഷന്‍ അംഗീകരിക്കൂ. വെസ്റ്റ് ബംഗാളിലെ സെക്സ് വര്‍ക്കേഴ്സ് അസോസിയേഷനാണ് പുതിയ രീതി നടപ്പില്‍ വരുത്താന്‍ പോകുന്നത്. 1.30 ലക്ഷം പേരാണ് ഓര്‍ഗനൈസേഷനില്‍ അംഗമായിട്ടുള്ളത്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രായം കൂട്ടി പറഞ്ഞ് ലൈംഗിക തൊഴിലിനായി ഉപയോഗിക്കുന്നു എന്നാണ് ഓര്‍ഗനൈസേഷന്‍ പറയുന്നത്.  പെണ്‍കുട്ടികളുടെ പ്രായാം എക്സ് റേ ടെസ്റ്റിലൂടെ തെളിഞ്ഞാല്‍ മാത്രമേ ഓര്‍ഗനൈസേഷന്‍ അംഗീകരിക്കൂ. ബംഗാളില്‍ സ്വീകരിച്ച രീതി ഇന്ത്യയില്‍ എല്ലായിടത്തും എത്തിക്കാനാണ് ഓര്‍ഗനൈസേഷന്‍റെ  തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*