ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല ഇനി മുതല്‍…….!

oxfordഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി ബ്രിട്ടനിലെ ഓക്സ്ഫഡ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷമായി ഒന്നാംസ്ഥാനത്തു തുടര്‍ന്നിരുന്ന കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ പിന്തള്ളിയാണ് ടൈംസ് റേറ്റിങ്ങില്‍ ഓക്സ്ഫഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിലെ ആദ്യ 40 സര്‍വകലാശാലകളില്‍ നാലെണ്ണം ലണ്ടനില്‍നിന്നാണ്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് (8), യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ (15), ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കില്‍ സയന്‍സ് (25), കിംങ്സ് കോളജ് ലണ്ടന്‍ (36) എന്നിവയാണ് ലണ്ടനില്‍നിന്നും ആദ്യ നാല്‍പതില്‍ ഇടംപിടിച്ചത്. ടീച്ചിങ്, റിസര്‍ച്ച്‌, ഇന്റര്‍നാഷണല്‍ ഔട്ട്ലുക്ക്, ഇന്‍ഡസ്ട്രി ഔട്ട്കം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് ടൈംസ് മാഗസിന്‍ സര്‍വകലാശാലകളുടെ റാങ്കിങ് നിശ്ചയിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ്,കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്റ്റി ഓഫ് കേംബ്രിഡ്ജ്,  മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാര്‍വാഡ് യൂണിവേഴ്സിറ്റി, പ്രിന്‍സെറ്റോണ്‍  യൂണിവേഴ്സിറ്റി, ഇംപീരിയല്‍ കോളജ് ലണ്ടന്‍, സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-സൂറിച്ച്‌, യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ-ബെര്‍ക്ക്ലെ എന്നിങ്ങനെയാണ് ആദ്യ പത്തില്‍ ഇടം നേടിയ സര്‍വകലാശാലകള്‍. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടിതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യം ഒരുക്കുന്നത് ബ്രിട്ടനാണെന്ന് ടൈംസ് സര്‍വേ വ്യക്തമാക്കുന്നു. 2013-14ല്‍ 4,93,570 വിദ്യാര്‍ഥികളാണ് ഉപരിപഠനാര്‍ഥം ബ്രിട്ടനിലെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*