ലോകത്ത് കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ അഞ്ചാമത്!

robotic_arms-621x414

 

ലോകത്ത് കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. കൊറിയന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കിയത്. സുസ്ഥിരമായ സാന്പത്തിക വളര്‍ച്ച മൂലം കാറുകള്‍ക്ക് ആവശ്യക്കാരേറിയതാണ് ഇന്ത്യയില്‍ വ്യവസായത്തിന് വളര്‍ച്ചയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം ജനുവരിക്കും ജൂലൈക്കുമിടയില്‍ കൊറിയന്‍ കന്പനികള്‍ 2.55 മില്യന്‍ കാര്‍ യൂണിറ്റുകള്‍ പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ കന്പനികള്‍ 2.57 മില്യന്‍ കാറുകള്‍ നിര്‍മിച്ചു. 20,000 കാറുകളുടെ വ്യത്യാസത്തിനാണ് കൊറിയക്ക് അഞ്ചാം സ്ഥാനം നഷ്ടമായത്. ഉയര്‍ന്ന നികുതിയും തൊഴിലാളി സമരങ്ങളും മൂലം വ്യവസായത്തിന് തിരിച്ചടിയുണ്ടായെന്നും നിര്‍മാതാക്കള്‍ പറയുന്നു. ചൈന, അമേരിക്ക, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കാര്‍ നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*