ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സ്……!

emirates570വ്യോമയാത്രക്കാരുടെ സംതൃപ്തിയും ഇഷ്ടവും പരിഗണിച്ചുള്ള ഏറ്റവും മികച്ച എയര്‍ലൈന്‍സായി ഇത്തവണ ഏവിയേഷന്‍ വെബ്സൈറ്റായ സ്കൈട്രാക്സിന്‍റെ പുരസ്ക്കാരം നേടിയത് എമിറേറ്റ്സ് എയര്‍ലൈന്‍. ഏറ്റവും മികച്ച 20 എയര്‍ലൈന്‍സില്‍ ബാങ്കോക്കാണ് അവസാന സ്ഥാനത്ത്. ചൊവ്വാഴ്ച ഫാണ്‍ ബറോയില്‍ നടന്ന എയര്‍ഷോയില്‍ പുരസ്ക്കാരം സമ്മാനിച്ചു. ലോകത്തുടനീളം 104 രാജ്യങ്ങളില്‍ നിന്നുള്ള 19.2 ദശലക്ഷം യാത്രക്കാരുടെ താല്‍പ്പര്യങ്ങളാണ് പുരസ്ക്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്. 280 എയര്‍ലൈനുകളിലായിരുന്നു സര്‍വേ. താമസ സൗകര്യം മുതല്‍ യാത്ര സുഖകരമാക്കുന്ന സീറ്റ് വരെയുള്ള 41 കാര്യങ്ങള്‍ പരിഗണിച്ചു. കഴിഞ്ഞ വര്‍ഷം അഞ്ചാമത് സ്ഥാനത്തായിരുന്ന എമിറേറ്റ്സായിരുന്നു ഒന്നാമത് എത്തിയത്. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ കഴിഞ്ഞ തവണ ഒന്നാമതുണ്ടായിരുന്ന ഖത്തര്‍ എയര്‍വേയ്സിനെയാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഖത്തര്‍ എയര്‍വേയ്സിന്‍റെ സുഖകരമായ സീറ്റും വിനോദ ഉപാധികളും ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടമായി. emiretsബെസ്റ്റ് ബിസിനസ് ക്ളാസ്സ് സീറ്റിനുള്ള പുരസ്ക്കാരവും  ഇവര്‍ വാങ്ങി. ഇവരുടെ സ്മാര്‍ട്ട്ഫോണും ടാബ്ലറ്റും പേഴ്സണല്‍ സ്ക്രീരുമായി കണക്‌ട് ചെയ്യാനുള്ള സൗകര്യത്തിന് ആരാധകര്‍ ഏറെയായിരുന്നു. ആഗോളമായി 125 ഇടങ്ങളിലേക്ക് പറക്കുന്ന അവര്‍ ലോസ് ഏഞ്ചല്‍സ്, മിയാമി, ഡള്ളാസ് എന്നിവ ഉള്‍പ്പെടെ 50 പുതിയ കേന്ദ്രങ്ങള്‍ കുടി കണ്ടെത്തിയിരിക്കുകയാണ്.  സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും കിട്ടി തിരിച്ചടി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന അവര്‍ ഒരു സ്ഥാനം പിന്നിലായി മൂന്നാമതായി. പേഴ്സണല്‍ ടിവി ഉള്‍പ്പെടെയുള്ള വിനോദ സംവിധാനങ്ങളാണ് ഇവരുടെ സൗകര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ മൂന്നാമത് ഉണ്ടായിരുന്ന കാത്തി പസഫിക് എയര്‍വേയ്ക്ക് നാലാമതായി. അതേസമയം കഴിഞ്ഞ തവണ ഏഴാമത് ഉണ്ടായിരുന്ന ആള്‍ നിപ്പോള്‍ എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എയ്റ്റിഹാദ് എയര്‍വേയ്സ് കഴിഞ്ഞ സ്ഥാനം നിലനിര്‍ത്തി. ആറാമത് നില്‍ക്കുന്ന അവര്‍ 100 ഇടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മികച്ച ഫസ്റ്റ്ക്ളാസ്, മികച്ച ഫസ്റ്റ്ക്ളാസ് സീറ്റ്, മികച്ച ഫസ്റ്റ്ക്ളാസ് ഓണ്‍ബോര്‍ഡ് കേറ്ററിംഗ് എന്നിവയാണ് എയ്റ്റിഹാദിന് തുണയായത്. വന്‍ തിരിച്ചടികളില്‍ ഒന്ന് കിട്ടിയത് ടര്‍ക്കിഷ് എയര്‍ലൈനാണ്. മുമ്പ് നാലാമതായിരുന്ന അവര്‍ ഇപ്പോള്‍ ഏഴാമതായി. 100 രാജ്യങ്ങളില്‍ നിന്നും 200 നഗരങ്ങളിലാണ് ലോകത്തുടനീളമായി അവര്‍ സര്‍വീസ് നടത്തുന്നത്.qatar-777 മികച്ച യൂറോപ്യന്‍ എയര്‍ലൈന്‍, മികച്ച ദക്ഷിണയൂറോപ്യന്‍ എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ളാസ് എയര്‍ലൈന്‍ കാറ്ററിംഗ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് ഡൈനിംഗ് എന്നീ പുരസ്ക്കാരങ്ങളും അവര്‍നേടി. റാങ്കിംഗില്‍ ഒമ്പതാമതുണ്ടായിരുന്നു ഈവയും നില മെച്ചപ്പെടുത്തി. അവര്‍ എട്ടിലേക്ക് കയറിയപ്പോള്‍ പത്താമതായിരുന്നു ക്വാണ്ടാസും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതിലെത്തി. കഴിഞ്ഞ തവണ 12 -ആം  സ്ഥാനത്തായിരുന്നു ലുഫ്ത്താന്‍സയാണ് പത്താമത്. ഗരുഡ ഇന്തോനേഷ്യ, ഹെയ്നാന്‍ എയര്‍ലൈന്‍സ്, തായ് എയര്‍വേയ്സ്, എയര്‍ഫ്രാന്‍സ്, സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലാന്‍റ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബാങ്കോക്ക് എയര്‍വേയ്സ് എന്നിവയാണ് 11 മുതല്‍ 20 വരെ സ്ഥാനങ്ങളില്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*