കൊല്ലപ്പെടാന്‍ സാധ്യത; സ്ത്രീകള്‍ ബുര്‍ഖ ധരിക്കേണ്ടെന്ന് ഐഎസ്

burgaസ്ത്രീകള്‍ നിര്‍ബന്ധമായും ബുര്‍ഖ ധരിക്കണമെന്ന നിബന്ധന ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇറാഖിലെയും സിറിയയിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകളോടു ബുര്‍ഖ ധരിക്കേണ്ടതില്ലെന്ന് ഐഎസ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീകള്‍ ഐഎസ് കമാന്‍ഡര്‍മാരെയും മറ്റു ഭീകരരെയും കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. ബുര്‍ഖ ധരിച്ചെത്തുന്നതുമൂലം തങ്ങളുടെ അധീനമേഖലയില്‍നിന്നുള്ള സ്ത്രീകളാണോ ഇവരെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഭീകരരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തുനിന്നുള്ള സ്ത്രീകളും ബുര്‍ഖ ധരിച്ചെത്തുന്നതായിട്ടാണ് ഐഎസിന്‍റെ നിഗമനം. ഇതേത്തുടര്‍ന്നാണു സുരക്ഷാ കേന്ദ്രങ്ങളിലുള്ള സ്ത്രീകള്‍ ബുര്‍ഖ ധരിക്കേണ്ടതില്ലെന്നു ഐഎസ് അറിയിച്ചത്. ഇറാഖിലെയും സിറിയയിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ക്കു മാത്രമാണ് ബുര്‍ഖ ധരിക്കുന്നതില്‍നിന്നും ഇളവു ലഭിച്ചത്. മറ്റിടങ്ങളിലെ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം. സ്ത്രീകള്‍ നിര്‍ബന്ധമായും ബുര്‍ഖ ധരിക്കണമെന്നത് ഐഎസ് ചട്ടമാണ്. ഇതിനു തയാറാകാത്ത സ്ത്രീകളെ പരസ്യമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*