ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭര്‍ത്താവിന്‍റെ പെണ്‍വാണിഭം……!

touching-positions-1നെടുമ്പാശേരിയില്‍ നിന്ന് ദമ്പതികള്‍ അടക്കമുള്ള പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പഞ്ചായത്തിലെ പറമ്പുശേരിയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടിയായിരുന്നു  ഭര്‍ത്താവിന്‍റെ  പെണ്‍വാണിഭം.  പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ  അടസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എകെ വിശ്വനാഥന്‍റെ  നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. മഞ്ഞപ്ര സ്വദേശി ജെസിന്‍(40), ഇയാളുടെ ഭാര്യ സിബി(30), കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിത(27), കൊടുങ്ങല്ലൂര്‍ സ്വദേശികളായ അജിത്(26), ദീപു(26) എന്നിവരാണ് പോലീസ് പിടിയിലായത്. അടുവാശേരി സ്വദേശി ഷനൂബിന്റെ വീട് രണ്ട് മാസം മുമ്ബാണ് ജെസിന്‍ വാടകയ്ക്ക് എടുത്തത്. അരിപ്പോടി ബിസിനസിനുവേണ്ടി വന്നതെന്നായിരുന്നു ജെസിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ മാറി മാറി വീടുകളെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘമാണിതെന്നാണ് റിപ്പോര്‍ട്ട്. വാടകയ്ക്കെടുത്ത വീട്ടില്‍ നിരന്തരമായി സ്ത്രീകളും പുരുഷന്മാരും വന്നു പോയ്ക്കോണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ സിബിയുടെ ചൂടന്‍ രംഗങ്ങള്‍ കാണിച്ചായിരുന്നു ജെസിന്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. നവമാധ്യമങ്ങളും ഇതിനായി ഇവര്‍ ഉപയോഗിച്ചു. പിടിയിലായ അജിത്തും ദീപുവും ഇടപാടുകാരായി എത്തിയതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*